തീരദേശത്തെ അക്രമത്തിനു പിന്നിലെ ഗൂഢനീക്കം തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്
തിരൂര്‍: തീരദേശത്തു നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങള്‍ വര്‍ഗീയവൈരം മനസില്‍ കൊണ്ടു നടക്കുന്ന ചില അഭിനവ സോഷ്യലിസ്റ്റുകളുടെ ഗൂഢനീക്കമാണെന്നും സമുദായം അതു തിരിച്ചറിയണമെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു സമുദായത്തില്‍പ്പെട്ടവരെ പരസ്പരം വൈരികളാക്കുന്നതിന് ഒരു വിഭാഗം ചെറുപ്പക്കാര്‍ മദ്യവും മയക്കുമരുന്നും നല്‍കി വരുന്നതു കേവലം രാഷ്ട്രീയ മുതലെടുപ്പിനു മാത്രമല്ല, ഒരു സമുദായത്തെ പാടെ ഉന്മൂലനം ചെയ്യാനുള്ള സോഷ്യലിസത്തിന്റെ മുഖംമൂടിയണിഞ്ഞ ഫാസിസത്തിന്റെ കുതന്ത്രങ്ങളാണെന്നു തിരിച്ചറിയാന്‍ പ്രയാസമില്ല.
ഒരു സമുദായത്തില്‍പ്പെട്ടവരില്‍ ഒരു വിഭാഗത്തിന്റെ വീടുകളും സ്വത്തുക്കളും ഏകപക്ഷീയമായി അക്രമിക്കുകയും അക്രമവും കവര്‍ച്ചയും നടത്തിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം നിരപരാധികളായ പള്ളി മദ്‌റസാ നടത്തിപ്പുകാരെ പോലും ഗുരുതരമായ ആക്രമ കേസുകള്‍ ചുമത്തി ജയിലിലടച്ചിട്ടുള്ളത്ു പൊലിസുമായി ചേര്‍ന്നു നടത്തുന്ന ഗൂഢാലോചനയുടെ വ്യക്തമായ തെളിവുകളാണ്.
പൊലിസിന്റെ ഏകപക്ഷീയമായ നടപടികള്‍ തുടരുന്ന പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാനും സൈ്വരജീവിതം കിട്ടാതെ തൊഴിലുപേക്ഷിച്ചു നാടുവിട്ടു പോയവര്‍ക്കു തിരിച്ചുവന്നു സമാധാനജീവിതം ഉറപ്പുവരുത്താന്‍ പൊലിസും അധികാരികളും തയാറാകണം. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാതിരുന്നതു പ്രതിഷേധാര്‍ഹമാണ്. ശമീര്‍ ഫൈസി ഒടമല അധ്യക്ഷനായി.
പി.എം റഫീഖ് അഹമ്മദ്, ശഹീര്‍ അന്‍വരിപുറങ്ങ്, വി.കെ ഹാറൂണ്‍ റഷീദ്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സി.ടി ജലീല്‍ മാസ്റ്റര്‍, സിദ്ധീഖ് ചെമ്മാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."