HOME
DETAILS
MAL
സേവനം സപര്യ യാക്കിയ വിഖായ പ്രവർത്തകൻ ഫൈസൽ പുറത്തൂരിന് അംഗീകാരം
August 16 2024 | 13:08 PM
റാസൽഖൈമ : പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും സമൂഹത്തിൽ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ തെളിനീരാണ് റാസൽ ഖൈമയിൽ ഫൈസൽ പുറത്തൂർ എന്ന നാമം. തന്റെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സക്രിയ പ്രവർത്തനങ്ങളിലൂടെ നമുക്കിടയിൽ സജീവ സാനിധ്യമാണ്.
SKSSF റാസൽഖൈമ സ്റ്റേറ്റ് ട്രഷറർ,വിഖായ നാഷണൽ കോർഡിനേറ്റർ, KMCC തവനൂർ മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഫൈസൽ പുറത്തൂർ സാഹിബിനു തന്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സൈഫ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.യൂസുഫ് അൽ താഹിർ അനുമോദന സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. Uae നാഷണൽ skssf പ്രസിഡന്റ് ഷുഹൈബ് തങ്ങൾ. ജന :സെക്രട്ടറി ശറഫുദ്ധീൻ ഹുദവി എന്നിവർ അഭിനന്ദിച്ചു.റാക് സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ നേർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."