HOME
DETAILS

വെട്ടുകേയ്ക്ക് കഴിച്ചിട്ടുണ്ടോ...! എങ്കില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിക്കഴിക്കാവുന്ന കിടിലന്‍ ക്രിസ്പി വെട്ടുകേയ്ക്ക് ഇതാ 

  
Web Desk
August 17 2024 | 09:08 AM

cake recipe super taste

ചായക്കടയില്‍ നിന്നു കഴിക്കുന്ന വെട്ടു കേക്ക് നമ്മള്‍ അധികവും വീടുകളിലും ഉണ്ടാക്കാറുണ്ട്. നല്ല രുചിയുള്ളത് കൊണ്ടും കുറച്ചു ദിവസം വച്ച് കഴിക്കാമെന്നതു കൊണ്ടുമൊക്കെ വീട്ടമ്മമാര്‍  എപ്പഴും ഉണ്ടാക്കിവയ്ക്കുന്ന പലഹാരങ്ങളില്‍ ഒന്നാണിത്. വൈകുന്നേരമായാലും രാവിലെയായാലും ചായക്കൊപ്പം ഒരു കേക്ക് കഴിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. എങ്കില്‍ ഇന്നു നമുക്ക് ഇത് വളരെ എളുപ്പത്തിലൊന്നു തയാറാക്കി നോക്കാം. 

മുട്ട -4

സോഡാപ്പൊടി- കാല്‍ ടീസ്പൂണ്‍

ഏലക്കായ -അഞ്ച്

 

cake222.JPG

പഞ്ചസാര - മുക്കാല്‍ കപ്പ്

മൈദ -3  കപ്പ്

ഉപ്പ്

പാല് - ആവശ്യത്തിന്

 

തയാറാക്കുന്നവിധം

cake.JPG


ഒരു മിക്‌സിയുടെ ജാറില്‍ ആദ്യം പഞ്ചസാരയും ഏലക്കായും കൂടി നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് മുട്ട പൊട്ടിച്ച് ഒഴിക്കുക. ഒരു വിസ്‌ക് ഉപയോഗിച്ച് ഇത് നന്നായി മിക്‌സ് ചെയ്യുക. മറ്റൊരു ബൗളില്‍ മൈദ എടുത്ത് അതിലേക്ക് ഉപ്പും സോഡാപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

 ശേഷം മുട്ട ചേര്‍ത്ത മിക്‌സ് ചേര്‍ത്ത് കുഴച്ചെടുക്കുക. പാല് കൂടി ആവശ്യമെങ്കില്‍ ഒഴിക്കാവുന്നതാണ്. നന്നായി കുഴച്ച് കുറച്ച് കട്ടിയുള്ള ഒരു മാവ് തയ്യാറാക്കുക. ഇത് കുറച്ചു സമയം മാറ്റിവയ്ക്കുക. ശേഷം ചപ്പാത്തി പലകയില്‍ വച്ച് പരത്തി നീളത്തില്‍ മുറിക്കുക. ഇനി ഇതിനെ ചെറിയ കഷണങ്ങളായി മുറിക്കാം. ഓരോ സ്‌ക്വയര്‍ കഷണങ്ങളിലും മുകള്‍വശത്തായി കത്തി ഉപയോഗിച്ച് രണ്ട് വെട്ട് ഇട്ടു കൊടുക്കുക. ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് നന്നായി ഫ്രൈ ചെയ്‌തെടുക്കുക. നല്ല ക്രിസ്പി കേക്ക് റെഡി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തൃശൂര്‍ പൂരം കലങ്ങിയില്ല': വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

എറണാകുളം കലക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം

Kerala
  •  2 months ago
No Image

ദുബൈ; പ്രോപ്പര്‍ട്ടി വിലയും, വാടകയും വരും നാളുകളില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്

uae
  •  2 months ago
No Image

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തെ ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

National
  •  2 months ago
No Image

തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ; ഇസ്രാഈലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഇസ്‌മയിൽ ബഗായി

International
  •  2 months ago
No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  2 months ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  2 months ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  2 months ago