ഫലസ്തീൻ: യു.എ.ഇയുടെ അടിയന്തര സഹായം- 13,000ത്തിലധികം കൂടാരങ്ങൾ സ്ഥാപിച്ച് ഓപറേഷൻ ഷിവൽറസ് നൈറ്റ് 3
ദുബൈ: ഇസ്റാഈലിന്റെ ഭീഷണികളും അക്രമണങ്ങളും മൂലം കിഴക്കൻ ഖാൻ യൂനിസ് സമീപ പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികൾക്ക് യു.എ.ഇയുടെ അടിയന്തര സഹായം നൽകി. ദുരിത ബാധിതരുടെ പ്രതിസന്ധികൾ ലഘൂകരിക്കാനും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അവരെ പിന്തുണയ്ക്കാനുമാണ് ഈ സഹായം വഴി ലക്ഷ്യമിടുന്നത്. ഷെൽട്ടർ ടെൻ്റുകൾ, ഭക്ഷണപ്പൊതികൾ, അടിയന്തര സാമഗ്രികൾ എന്നിവ സഹായത്തിൽ ഉൾപ്പെടുന്നു. ദുരിത ബാധിതരായ ഫലസ്തീനികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പ്രതിജ്ഞാബദ്ധത യു.എ.ഇ ആവർത്തിച്ചു.
കുടിയൊഴിപ്പിക്കൽ ആരംഭിച്ചതു മുതൽ ഇറങ്ങേണ്ടി വന്ന കുടുംബങ്ങളെ യു.എ.ഇയുടെ സന്നദ്ധ സംഘങ്ങൾ സഹായിക്കുന്നുണ്ട്. ടെൻ്റുകൾ സ്ഥാപിച്ചും സജ്ജീകരിച്ചും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തും നടന്നുകൊണ്ടിരിക്കുന്ന സഹായ യത്നങ്ങളുടെ ഭാഗമായി ഓപറേഷൻ ഷിവൽറസ് നൈറ്റ് 3 ചാരിറ്റി പ്രസ്ഥാനം 13,000 ടെൻ്റുകൾ നൽകി.
72,000-ത്തിലധികം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. വിതരണം ചെയ്ത ഭക്ഷണപ്പൊതികളുടെ എണ്ണം 300,000 കവിഞ്ഞു. ഗസ്സ മുനമ്പിലെ വിവിധ പ്രദേശങ്ങളിലുള്ള കുടുംബങ്ങളിലേക്ക് അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനും ആവശ്യങ്ങൾ നിറവേറ്റാനും ഈ സഹായങ്ങൾ വലിയ അളവിൽ പ്രയോജനപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."