11 പുതിയ ആണവ റിയാക്ടറുകൾക്ക് അംഗീകാരം നൽകി ചൈന; ചെലവ് രണ്ട് ലക്ഷം കോടിയിലേറെ രൂപ
ബീജിങ്: പുതിയ 11 ആണവ റിയാക്ടറുകൾക്ക് ചൈനയുടെ കാബിനറ്റ് അംഗീകാരം നൽകിയതായി സർക്കാർ നടത്തുന്ന ചൈന എനർജി ന്യൂസ് റിപ്പോർട്ട് ചെയ്തു. ജിയാങ്‌സു, ഷാൻഡോങ്, ഗുവാങ്‌ഡോങ്, ഷെജിയാങ്, ഗുവാങ്‌സി എന്നിവിടങ്ങളിലെ സൈറ്റുകളിലാണ് പുതിയ ആണവ റിയാക്ടറുകളെന്നാണ് റിപ്പോർട്ട്.
11 യൂണിറ്റുകൾക്കുമുള്ള മൊത്തം നിക്ഷേപം കുറഞ്ഞത് 220 ബില്യൺ യുവാൻ ആയിരിക്കുമെന്ന് സാമ്പത്തിക പ്രസിദ്ധീകരണമായ ജിമിയൻ റിപ്പോർട്ട് ചെയ്യുന്നു. 2,34,43,60,00,000 കോടി ഇന്ത്യൻ രൂപ വരുമിത്. ഒരു യുവാൻ എന്നാൽ ഇന്നത്തെ കണക്കിൽ 11.72 രൂപയാണ്. ഏകദേശം അഞ്ച് വർഷമെടുത്താകും ആണവ റിയാക്ടറുകൾ നിർമാണം പൂർത്തിയാക്കുക.
ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവ റിയാക്ടറുകൾ ചൈനയിൽ നിർമ്മാണത്തിലാണ് എന്നാണ് പുറത്തുവരുന്ന വിവരം. 2022 ലും 2023 ലും 10 പുതിയ റിയാക്ടറുകൾക്ക് ചൈന അംഗീകാരം നൽകിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ 11 എണ്ണം കൂടി അംഗീകാരം നൽകിയിരിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ചൈന ജനറൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ്റെ ലിസ്റ്റഡ് യൂണിറ്റായ സിജിഎൻ പവർ കമ്പനിയ്ക്ക്, മൂന്ന് സൈറ്റുകളിലായി ആറ് റിയാക്ടറുകൾക്ക് അനുമതി ലഭിച്ചതായി ഹോങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. മൂന്ന് റിയാക്ടറുകൾക്ക് അനുമതി ലഭിച്ചതായി ചൈന നാഷണൽ ന്യൂക്ലിയർ പവർ കമ്പനി വീചാറ്റിൽ അറിയിച്ചു. രണ്ട് യൂണിറ്റുകൾക്ക് അനുമതി ലഭിച്ചതായി സ്റ്റേറ്റ് പവർ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനും അറിയിച്ചു.
China's cabinet has approved 11 new nuclear reactors, which will be built in Jiangsu, Shandong, Guangdong, Zhejiang, and Guangxi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."