HOME
DETAILS

കിടിലന്‍ രുചിയാണേ...! ബട്ടര്‍ചിക്കന്‍; എളുപ്പത്തില്‍  ഉണ്ടാക്കാവുന്നതുമാണ്

  
Web Desk
August 23 2024 | 09:08 AM

It tastes great Butterchicken

എല്ലാവര്‍ക്കും ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടമാണ്. എന്നാല്‍ അതില്‍ എന്തെങ്കിലും വറൈറ്റി തിരയുന്നവരാണിന്നത്തെ തലമുറ.  അതില്‍ പ്രിയപ്പെട്ടതാണ് ബട്ടര്‍ ചിക്കന്‍. വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒന്നാണ് ബട്ടര്‍ ചിക്കന്‍. ചപ്പാത്തിക്കും പത്തിരിക്കുമൊക്കെ ബെസ്റ്റ് കോമ്പിനേഷനുമാണ് ബട്ടര്‍ചിക്കന്‍. ഒന്നു തയാറാക്കി നോക്കിയാലോ... 

ആവശ്യമുള്ള ചേരുവകള്‍ 

ചിക്കന്‍ ഒരു കിലോ (എല്ലില്ലാത്ത കഷണം)
സവാള -4 
തക്കാളി -4 
ഇഞ്ചി വെളുത്തുള്ളി 

 

butte222.JPG


പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍ 
ബട്ടര്‍ - ആവശ്യത്തിന്  
മഞ്ഞള്‍പൊടി-ഒരു നുള്ള് 
മുളകുപൊടി -3 സ്പൂണ്‍ 
കശുവണ്ടി പരിപ്പ് - ഒരു പിടി
ഫ്രഷ് ക്രീം -5 സ്പൂണ്‍

ഗരം മസാല - ടേബിള്‍ സ്പൂണ്‍ 
നാരങ്ങാ നീര് - ഒരു ടേബിള്‍ സ്പൂണ്‍ 
പഞ്ചസാര-ഒരു നുള്ള് 
ഏലക്ക -2 

 

തയ്യാറാക്കുന്ന വിധം

 

butt55.JPG


ഒരു പാത്രത്തില്‍ കഴുകിയവൃത്തിയാക്കിയ ചിക്കന്‍ ചെറിയ കഷണങ്ങളാക്കി അതിലേക്ക് ഉപ്പ്, മുളകുപൊടി പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്ത് അരമണിക്കൂര്‍ മാറ്റി വയ്ക്കുക. ശേഷം ചുവട് കട്ടിയുള്ള ഒരു കടായി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അല്‍പം വെണ്ണ ഒഴിച്ച് അതിലേക്ക് ഇതിട്ട് ഫ്രൈ ചെയ്‌തെടുക്കുക. ഇതേ പാനില്‍ തന്നെ കുറച്ച് ബട്ടര്‍ ചേര്‍ത്ത് സവാള ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ നല്ലതുപോലെ വഴറ്റുക. ശേഷം ഇതിലേക്ക് തക്കാളി ഇട്ടശേഷം അല്‍പനേരം അടച്ചു വച്ച് വേവിയ്ക്കണം.

തക്കാളി നല്ലതുപോലെ വഴറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം കശുവണ്ടിപ്പരിപ്പും പിന്നീട് ബാക്കി വരുന്നമുളകുപൊടി ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പ്, ഗരം മസാല, നാരങ്ങാനീര്, ഏലക്ക, പഞ്ചസാര എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി മിക്‌സ് ചെയ്യുക. ഒന്നു ചൂടാറിയ ശേഷം ഇതെല്ലാം നല്ലതുപോലെ അരച്ച് ഈ അരപ്പ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഒരു പാനിലേക്ക് ഒഴിക്കണം.

ശേഷം ഇതിലേക്ക് ബാക്കി വരുന്ന ബട്ടറും ഫ്രൈ ചെയ്തുവച്ച ചിക്കന്‍ കഷണങ്ങളും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി കുറച്ച് നേരം വേവിച്ചെടുക്കണം. ആവശ്യമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പുമിട്ട് ഫ്രഷ് ക്രീം ചേര്‍ത്ത് ഇളക്കുക. അടിപൊളി ബട്ടര്‍ ചിക്കന്‍ റെഡി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിൽ ചൊവ്വാഴ്‌ച പാർക്കിങ് നിയന്ത്രണം

oman
  •  2 days ago
No Image

താനൂരിൽ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ചുരം പാതയില്‍ ഫോണില്‍ മുഴുകി കെഎസ്ആര്‍ടിസി ഡ്രൈവര്‍; ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

Kerala
  •  2 days ago
No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  3 days ago