94ാമത് ദേശീയ ദിനം, മുദ്രയും പ്രമേയവും പ്രഖ്യാപിച്ച് സഊദി
റിയാദ്: 94ാമത് ദേശീയ ദിനാചരണത്തിന്റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ച് സഊദി അറേബ്യ. 'ഞങ്ങള്‍ സ്വപ്‌നം കാണുന്നു, നേടുന്നു' എന്ന ആഘോഷ പ്രമേയത്തിനു കീഴിലായിരിക്കും രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുക.
ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജി.ഇ.എ) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഉപദേഷ്ടാവുമായ തുര്‍ക്കി അല്‍ ശൈഖ് ആണ് മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23നാണ് എല്ലാവര്‍ഷവും സഊദി ദേശീയ ദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെയും ആഘോഷ പ്രമേയം 'ഞങ്ങള്‍ സ്വപ്‌നം കാണുന്നു, നേടുന്നു' എന്നതായിരുന്നു. 'വിഷന്‍ 2030'മായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികള്‍ എടുത്തുകാണിക്കുകയും വിവിധ മേഖലകളില്‍ രാജ്യത്തിന്റ പ്രധാന പങ്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. 94ാം ദേശീയ ദിനത്തിനായി അംഗീകൃത മുദ്രയും മുദ്രാവാക്യവും സ്വീകരിക്കാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളോടും ജി.ഇ.എ അഭ്യര്‍ഥിച്ചു.
http://nd gea.gov.sa/ എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ദേശീയ ദിനത്തിന്റെ തീം ഗൈഡ് ഡൗണ്‍ലോഡ് ചെയ്യാം. മുദ്ര സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും വ്യത്യസ്ത ആപ്ലിക്കേഷനുകളില്‍ എങ്ങനെ തീം ഉപയോഗിക്കാമെന്ന വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മാത്രമല്ല, രാജ്യത്തെ വിവിധ ആഘോഷ മേളകളും അവയുടെ വാര്‍ത്തകളും ഫോട്ടോകളും ഉള്‍പ്പെടെ വിവിധ വിവരങ്ങള്‍ സൈറ്റില്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 1932ല്‍ അബ്ദുല്‍ അസീസ് രാജാവിന്റ നേതൃത്വത്തില്‍ സഊദി ഏകീകരിക്കപ്പെട്ടതിന്റ വാര്‍ഷികമാണ് രാജ്യം സെപ്തംബര്‍ 23ന് ദേശീയ ദിനമായി ആഘോഷിക്കുന്നത്.
Saudi Arabia reveals the logo and theme for its 94th National Day, marking a significant milestone in the country's history and culture, and paving the way for grand celebrations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."