കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയ്ക്കുനേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയിലായി. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ വെച്ചാണ് പെണ്‍കുട്ടിയ്ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടന്നത്.കെഎസ്ആര്‍ടിസി ബസിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കുനേരെനഗ്നതാ പ്രദര്‍ശനം നടത്തിയതിന് തമിഴ്നാട് ചെങ്കോട്ട സ്വദേശി ശിവനയ്യ ആണ് പിടിയിലായത്.
കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിക്കു നേരെ സമീപത്തെ സീറ്റിലിരുന്ന യുവാവ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. താമരശ്ശേരി ചുരം ഇറങ്ങുന്ന സമയത്തായിരുന്നു സംഭവമുണ്ടായത്. തുടര്‍ന്ന് പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബസ് താമരശ്ശേരി പോലിസ് സ്റ്റേഷനിൽ എത്തിച്ച് യുവാവിനെ പോലിസിന് കൈമാറി. ഇതിനുശേഷമാണ് ബസ് കോഴിക്കോടേക്ക് യാത്ര തുടര്‍ന്നത്.
Nudity display on girl in KSRTC bus The youth was arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."