ADVERTISEMENT
HOME
DETAILS

കൊന്നൊടുക്കല്‍ തുടര്‍ന്ന് ഇസ്‌റാഈല്‍; ഗസ്സയില്‍ മരണം 40,476 ലേറെ 

ADVERTISEMENT
  
Web Desk
August 28 2024 | 09:08 AM

Israeli Attacks Continue in Gaza Over 40 Palestinians Killed Ceasefire Talks to Resume in Doha

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍. വിവിധ ആക്രമണ സംഭവങ്ങളിലായി ഇന്നലെ നാല്‍പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഫലസ്തീനികളെയും ഇസ്‌റാഈല്‍ വധിച്ചു. പത്ത് മാസത്തിലേറെയായി തുടരുന്ന ഇസ്‌റാഈല്‍ ക്രൂരതയില്‍ 40,476 ഫലസ്തീനികള്‍ക്ക് ഇതിനകം ജീവന്‍ നഷ്ടമായി. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

വെടിനിര്‍ത്തല്‍ ചര്‍ച്ച അടുത്ത ആഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പുനരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. ഗസ്സക്കും ഈജിപ്തിനും ഇടയിലെ ഫലാഡല്‍ഫി, നെറ്റ്‌സറിം ഇടനാഴികളില്‍നിന്ന് സൈനിക പിന്‍മാറ്റം സാധ്യമല്ലെന്ന ഇസ്‌റാഈല്‍ നിലപാടാണ് കൈറോ ചര്‍ച്ചക്ക് തിരിച്ചടിയായത്.

ഗസ്സയില്‍ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്‍മാറ്റത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നാണ് ഹമാസ് നിലപാട്. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്‌റാഈലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെ, സ്ഥിതിഗതികള്‍ മേഖലായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് അമേരിക്കന്‍ വിലയിരുത്തല്‍.

Israeli military operations in Gaza have intensified, with over 40 Palestinians reported killed in recent attacks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 days ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 days ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 days ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 days ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 days ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 days ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 days ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 days ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 days ago