HOME
DETAILS

ആർ.ടി.എ ഇമാറാത്തി വനിതാ ദിനം പ്രൗഢമായി ആഘോഷിച്ചു;  മുൻ മന്ത്രി ശൈഖാ ലുബ്‌ന മുഖ്യാതിഥിയായി

  
August 29 2024 | 03:08 AM

Rta Imarathi vanithadinam

ദുബൈ: ജനറൽ വിമൻസ് യൂണിയൻ ചെയർവുമണും, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡന്റും, ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷൻ സുപ്രീം ചെയർവുമണുമായ യു.എ.ഇയുടെ രാഷ്ട്ര മാതാവ് ശൈഖാ ഫാത്തിമ ബിൻത് മുബാറക് അൽ നഹ്‌യാൻ തുടക്കം കുറിച്ച 'നാളേയ്ക്കായി ഞങ്ങൾ സഹകരിക്കുന്നു' എന്ന പ്രമേയത്തിൽ ഇമാറാത്തി വനിതാ ദിനം ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ആഘോഷിച്ചു. 

ആർ.ടി.എ എക്‌സിക്യൂട്ടിവ് ചെയർമാനും ഡയരക്‌ടർ ജനറലുമായ മത്തർ അൽ തായർ യു.എ.ഇയുടെ മുൻ മന്ത്രി ശൈഖാ ലുബ്‌ന ബിൻത് ഖാലിദ് അൽ ഖാസിമിയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് ആഘോഷ പരിപാടികൾക്ക് പ്രാരംഭമായത്. രാഷ്ട്ര നിർമാണത്തിനും രാജ്യത്തിൻ്റെ ദ്രുത ഗതിയിലുള്ള വികസനത്തിനും സംഭാവന നൽകുന്നതിന് ഇമാറാത്തി സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ യു.എ.ഇയുടെ ഭരണ നേതൃത്വത്തിൻ്റെ പ്രധാന പങ്കിനെ യോഗം എടുത്തു പറഞ്ഞു. 

'ശാസ്‌ത്ര, പ്രൊഫഷനൽ, സാമൂഹിക മേഖലകളിലുടനീളമുള്ള സ്ത്രീകളെ പിന്തുണയ്‌ക്കാനും ശാക്തീകരിക്കാനും പ്രതിജ്ഞാബദ്ധമായ ശൈഖാ ഫാത്തിമ ബിൻത് മുബാറക്കിൽ നിന്ന് ഇമാറാത്തി സ്ത്രീകൾക്ക് വളരെയധികം പിന്തുണയും പരിചരണവും ലഭിച്ചിട്ടുണ്ട്. ഈ ശാക്തീകരണം ഇമാറാത്തി സ്ത്രീകളെ രാജ്യത്തിൻ്റെ വികസനത്തിൽ തങ്ങളുടെ മുൻനിര പ്രവർത്തനം തുടരാൻ പ്രാപ്തരാക്കുകയും അതിൻ്റെ അഭിവൃദ്ധിയിലേക്ക് ഗണ്യമായ സംഭാവന നൽകുകയും ചെയ്തു' -അൽ തായർ പറഞ്ഞു. 

പരിപാടിക്കിടെ, ശൈഖാ ലുബ്ന ആർ.ടി.എയുടെ വനിതാ ജീവനക്കാരുമായി സ്പെഷൽ സെഷനിൽ പങ്കെടുത്തു. താൻ വഹിച്ച നേതൃപരമായ പങ്കുകളും മന്ത്രിസ്ഥാനങ്ങളും ഉൾപ്പെടെ വിശിഷ്ടമായ ദേശീയ കരിയറിലെ പ്രധാന നാഴികക്കല്ലുകൾ അവർ പങ്കുവച്ചു. തൻ്റെ കരിയറിലുടനീളം അചഞ്ചലമായ പിന്തുണ നൽകിയതിന് യു.എ.ഇയുടെ ഭരണ നേതൃത്വത്തെ അവർ പ്രശംസിച്ചു. 

വിവിധ മേഖലകളിലും തൊഴിലുകളിലും പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്ക് മികവ് പുലർത്താനും വിജയിക്കാനും ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശൈഖാ ലുബ്ന സ്ത്രീകളോട് അഭ്യർത്ഥിച്ചു. പെയിൻ്റിങ്, മൈലാഞ്ചി, പെർഫ്യൂം കോർണറുകൾ ഉൾപ്പെടെ ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് ആർ.ടി.എ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ചില സംവേദനാത്മക പ്രവർത്തനങ്ങളിലും അവർ ഏർപ്പെട്ടു. 

കുടുംബം, സമ്പദ്‌ വ്യവസ്ഥ, പാർലമെൻ്ററി ജോലി, ബഹിരാകാശം എന്നിവയിൽ സ്ത്രീകളുടെ സംഭാവനകൾ മുന്നോട്ട് കൊണ്ടുപോകാൻ വിഭവങ്ങളും അവസരങ്ങളും സമർപ്പിച്ച ശൈഖാ ഫാത്തിമ ബിൻത് മുബാറക്കിൻ്റെ പ്രചോദനാത്മകമായ പങ്കിനെ ശൈഖാ ലുബ്‌ന പ്രശംസിച്ചു. 
ശാക്തീകരണം, അവകാശങ്ങൾ, ലിംഗ സന്തുലിതാവസ്ഥ എന്നിവയിൽ ഇമാറാത്തി സ്ത്രീകൾ മാതൃകയായി മാറിയെന്നും, പൊതുവിലും, യു.എ.ഇയുടെ ജെൻഡർ ബാലൻസ് കൗൺസിൽ സ്ട്രാറ്റജി 2022-'26 അംഗീകരിച്ചതിനെത്തുടർന്ന് പ്രത്യേകിച്ചും ലിംഗ സന്തുലിതാവസ്ഥയിൽ യു.എ.ഇയെ ആഗോള നേതാവായി ഉയർത്താനാണ് തന്ത്രം ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ വനിതാ കമ്മറ്റി ചെയർപേഴ്സൺ മീറ അൽ ശൈഖ് പറഞ്ഞു. 

ദേശീയ തന്ത്രത്തിൻ്റെ മുൻഗണനകൾക്കനുസൃതമായി ഇമാറാത്തി സ്ത്രീകൾക്ക് മുന്നേറ്റം നൽകാനും അവരുടെ പ്രൊഫഷണൽ കഴിവുകൾ വർധിപ്പിക്കാനും ആർ.ടി.എ പ്രതിജ്ഞാബദ്ധമാണ്. ഈ പ്രതിബദ്ധത യു.എ.ഇയിലെ സ്ത്രീകളുടെ നേട്ടങ്ങൾ സുസ്ഥിരമാണെന്നും അവരുടെ കഴിവുകൾ തുടർച്ചയായി പുരോഗമിക്കുന്നുവെന്നും ഉറപ്പു നൽകുന്നു. ഇത് ആർ.ടി.എയിലെ വിവിധ മേഖലകളിൽ ഇമാറാത്തി സ്ത്രീകൾ വഹിക്കുന്ന നേതൃപരമായ പങ്കുകളിൽ പ്രതിഫലിക്കുന്നുവെന്നും അവർ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago