ലൈംഗികാരോപണം; ചന്ദ്രശേഖറിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെയില്ല
കൊച്ചി: ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ അസ്വ. വി.എസ് ചന്ദ്രശേഖറിന്റെ അറസ്റ്റ് എറണാകുളം സെഷന്‍സ് കോടതി തടഞ്ഞു. തിങ്കളാഴ്ച്ച വരെ വിഎസ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്.
നടിയുടെ ലൈംഗിക ആരോപണത്തിന്റെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ വി എസ് ചന്ദ്രശേഖരന്‍ കെപിസിസി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും, ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും, കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ചന്ദ്രശേഖറിന്റെ രാജി പ്രഖ്യാപനം.
ചന്ദ്രശേഖര്‍ ലൈംഗിക ചൂഷണത്തിനായി നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഷൂട്ടിങ് ലൊക്കേഷനായ ബോള്‍ഗാട്ടി പാലസ് കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നും, മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നുമായിരുന്നു നടി വെളിപ്പെടുത്തിയത്. ചന്ദ്രശേഖരനെ കൂടാതെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
The arrest of Chandrashekhar in a sexual harassment case has been deferred until Monday. The case has sparked widespread attention, and the latest development has raised questions about the investigation's progress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."