നോര്‍ത്ത് ഈസ്റ്റ് വീര്യത്തിനുമുന്നില്‍ ബഗാന്‍ തീര്‍ന്നു, ബഗാനെ വീഴ്ത്തിയത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പില്‍ മുത്തമിട്ട് നോര്‍ത്ത് ഈസ്റ്റ് യുൈണറ്റഡ്. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ വമ്പന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ കൊല്‍ക്കത്തയുടെ മണ്ണില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് കന്നിക്കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 4-3
FT | MBSG 2-2 NEUFC
— Durand Cup (@thedurandcup) August 31, 2024
Pen | MBSG 3-4 NEUFC
All square at the end of 9️⃣0️⃣ mins & the match went into penalties where Northeast United FC reigned supreme!
And NORTHEAST UNITED FC are the CHAMPIONS of the IndianOil Durand Cup! 🏆#Final #MBSGNEUFC #IndianOilDurandCup… pic.twitter.com/qXUczYZjGf
ഗോള്‍ കീപ്പര്‍ ഗുര്‍മീത് സിങ്ങിന്റെ തകര്‍പ്പന്‍ സേവുകളാണ് നോര്‍ത്ത് ഈസ്റ്റിനെ കിരീടത്തിലെത്തിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടു സേവുകള്‍ നടത്തി രക്ഷകനായ ഗുര്‍മീത് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യ പകുതിയില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയശേഷമാണ് മോഹന്‍ ബഗാന്‍ മത്സരം കൈവിട്ടത്. 11ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജാസണ്‍ കമ്മിങ്‌സ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് (45+) എന്നിവരാണ് മോഹന്‍ ബഗാനായി വലകുലുക്കിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ 55ാം മിനിറ്റില്‍ അലെദ്ദീന്‍ അജറായി, 58ാം മിനിറ്റില്‍ പകരക്കാരന്‍ ഗ്വില്ലര്‍മോ ഫെര്‍ണാണ്ടസ് എന്നിവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു.
നിശ്ചിത സമയം സമനിലയില്‍ പിരിഞ്ഞതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു. മോഹന്‍ ബഗാനായി ലിസ്റ്റന്‍ കൊളാസോ, സുഭാഷിഷ് ബോസ് എന്നിവര്‍ അവസരം നഷ്ടപ്പെടുത്തിയപ്പോള്‍, നോര്‍ത്ത് ഈസ്റ്റിനായി കിക്കെടുത്ത എല്ലാവരും പന്ത് ലക്ഷ്യത്തിലെത്തിച്ചു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകം കേരള ബ്ലാസ്റ്റേഴ്‌സിന്റെ നോഹ് സദോയി സ്വന്തമാക്കി.
NorthEast United FC emerged victorious against Mohun Bagan Super Giant in a thrilling La Liga match, winning 3-1 in a penalty shootout after a 1-1 draw in regular time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."