HOME
DETAILS

ആന്ധ്രയില്‍ കനത്ത മഴ: ശബരി എക്‌സ്പ്രസ് റദ്ദാക്കി, കേരള എക്‌സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചുവിടും

  
September 01, 2024 | 10:23 AM

train-service-affected-by-heavy-rain-in-andhra-pradesh

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കനത്ത മഴയെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്തു. കേരളത്തിലൂടെ ഓടുന്നവയില്‍ ശബരി എക്‌സ്പ്രസാണ് പൂര്‍ണമായി റദ്ദാക്കിയത്. 

സെക്കന്ദരാബാദില്‍നിന്ന് ഇന്ന് (01.09.2024) പുറപ്പെടേണ്ടിയിരുന്ന നമ്പര്‍ 17230 സെക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് റദ്ദാക്കി.

സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്തുനിന്ന് സെക്കന്ദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന നമ്പര്‍ 17229 തിരുവനന്തപുരം സെന്‍ട്രല്‍-സെക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസും റദ്ദാക്കി. 


വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

1. ഓഗസ്റ്റ് 31ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട, തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് നാഗ്പൂരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകള്‍ ഒഴിവാക്കി വിജയനഗരം വഴി തിരിച്ചുവിടും.

2. ഓഗസറ്റ് 31ന് കോര്‍ബയില്‍ നിന്ന് പുറപ്പെട്ട കോര്‍ബ - കൊച്ചുവേളി എക്‌സ്പ്രസ് വാറങ്കല്‍, ആര്‍ക്കോണം വഴി തിരിച്ചുവിടും.

3. ഓഗസ്റ്റ് 31ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട പാറ്റ്‌ന ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വിജയവാഡയ്ക്കും നാഗ്പൂരിനും ഇടയ്ക്ക് വഴിതിരിച്ചു വിടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണം കഴിച്ച് ബില്ല് 5,900 രൂപ; ഡിസ്കൗണ്ട് ചോദിച്ചു, കിട്ടാതാതോടെ റസ്റ്റോറന്റ് അടിച്ചുതകർത്ത് ഗുണ്ടാസംഘം

National
  •  5 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്, നാളെ നാലിടത്ത് യെല്ലോ അലർട്

Kerala
  •  5 days ago
No Image

ഗെയ്‌ലിനെ മറികടന്ന് സഞ്ജു സാംസൺ; കോഹ്‌ലിക്കും രാഹുലിനും ഒപ്പമുള്ള 'എലൈറ്റ്' പട്ടികയിൽ ഇനി മലയാളി താരവും

Cricket
  •  5 days ago
No Image

യുവ വിസ്മയം ഇന്ത്യൻ ടീമിലേക്ക്? വെസ്റ്റ് ഇൻഡീസ് ഇതിഹാസത്തിന്റേ ടീമിൽ ഓപ്പണർ

Cricket
  •  5 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; തിരുത്തലുകളുമായി മുന്നോട്ട്: കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി എം.വി ഗോവിന്ദൻ

Kerala
  •  5 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ വിജയ്, ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു

National
  •  5 days ago
No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  5 days ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  5 days ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  5 days ago
No Image

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  5 days ago