HOME
DETAILS

വിവാദങ്ങളില്‍ കടുത്ത അതൃപ്തി; ഡി.ജി.പിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി, പിന്നാലെ മുഖ്യമന്ത്രിയും എ.ഡി.ജി.പിയും ഒരേ വേദിയില്‍

  
Web Desk
September 02, 2024 | 5:21 AM

minister-pinarayi-vijayan-held-a-meeting-with-dgp

കോട്ടയം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനുമെതിരെ പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപങ്ങള്‍ വിവാദമാവുന്നതിനിടെ ഡി.ജി.പിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍വെച്ചാണ് യോഗം ചേര്‍ന്നത്. നിലവിലെ വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ വേദിയിലെത്തി. ആരോപണ മുനയില്‍ നില്‍ക്കുന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറാണ് മുഖ്യമന്ത്രിയെ വേദിയില്‍ സ്വീകരിച്ചത്. വിവാദങ്ങള്‍ക്കിടെ ഇരുവരും ആദ്യമായാണ് വേദി പങ്കിടുന്നത്.

അതേസമയം, പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കി. സര്‍വിസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. പി.വി അന്‍വറുമായുള്ള സംഭാഷണം പൊലിസ് സേനയ്ക്ക് നാണക്കേടെന്ന ഡി.ഐ.ജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡി.ജി.പി സര്‍ക്കാരിന് കൈമാറും. പരാതി പിന്‍വലിക്കാന്‍ എം.എല്‍.എയോട് പറഞ്ഞത് തെറ്റെന്നും ഓഡിയോ പുറത്തുവന്നത് പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്.പി സുജിത് ദാസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പില്‍ തിരക്കിട്ട ആലോചന നടക്കുന്നതായാണ് വിവരം. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.

പിവി അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. പരാതി പിന്‍വലിക്കാന്‍ പിവി അന്‍വറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. എസ്പിയുടെ ക്യാമ്പ് ഓഫിസിലെ മരം മുറി കേസ് തീര്‍പ്പാക്കാന്‍ ഉന്നതതല ഇടപെടലുണ്ടായി. ആരോപണ വിധേയനായ സുജിത് ദാസിനോട് പരാതി പിന്‍വലിക്കാന്‍ അന്‍വര്‍ എം.എല്‍.എയെ വിളിക്കണമെന്ന് ഡി. ഐ. ജി നിര്‍ദേശിച്ചു. അന്‍വറുമായി സംസാരിച്ച സുജിത് ദാസിന്റെ ഓഡിയോയിലാണ് ഡി. ഐ. ജി വിളിച്ച കാര്യം പറയുന്നത്. പി.വി അന്‍വര്‍ പരാതി നല്‍കിയ വിവരം നിലവിലെ മലപ്പുറം എസ്പി ഡി. ഐ ജിയെ അറിയിച്ച ശേഷമാണ് ആരോപണ വിധേയനായി ഡി. ഐ. ജി ഇടപെട്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago