അബുദബി; ദൃഢനിശ്ചയക്കാർക്ക് ഇനിമുതൽ ഡിജിറ്റൽ പാർക്കിങ് പെർമിറ്റ്
അബുദബി: അബുദബി, ദുബൈ എമിറേറ്റുകളിലെ ദൃഢ നിശ്ചയ (ഭിന്ന ശേഷി) വിഭാഗത്തിൽ പെടുന്നവർക്ക് ഇനി മുതൽ ഡിജിറ്റൽ പാർക്കിങ് പെർമിറ്റ്. ദൃഢ നിശ്ചയക്കാർക്ക് വേണ്ടിയുള്ള സായിദ് ഹയർ ഓർഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ഇനി കടലാസ്സ് അനുമതി പത്രം കൈയിൽ കരുതേണ്ട.
ഡിജിറ്റൽ പെർമിറ്റ് ഫോണിലോ മറ്റേതെങ്കിലും ഉപകാരണങ്ങളിലോ ഉണ്ടായാൽ മതി. ദുബൈയിലോ അബുദബിയിലോ നൽകിയ പെർമിറ്റുകളുമായി ഇതിനെ ലിങ്ക് ചെയ്യും. ദൃഢ നിശ്ചയക്കാർക്ക് അബുദബിയിൽ പാർക്കിങ് സൗജന്യമാണ്.
ഷാർജയിൽ സൗജന്യ പാർക്കിങ് ലഭി ക്കാൻ വാഹനത്തിന്റെ ഗ്ലാസിൽ ഐ.ഡി കാർഡ് പ്രദർശിപ്പിക്കണമെന്ന നിബന്ധന നേരത്തെ എടുത്തു കളഞ്ഞിരുന്നു. ഇവരുടെ ഐ.ഡി കാർഡ് ഷാർജ നഗരസഭാ പാർക്കിങ് സിസ്റ്റവുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ദൃഢനിശ്ചയക്കാർക്ക് സൗജന്യ പാർക്കിങ്ങിന് അപേക്ഷിക്കാൻ ഫീസ് നൽകേണ്ടതില്ല. ഓൺലൈൻ വഴിയും അപേക്ഷിക്കാൻ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."