HOME
DETAILS

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

  
September 03, 2024 | 4:35 PM

Ganja Sale Behind Tea Stall Accused Arrested

കോഴിക്കോട്: തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് പൊലിസ് പിടിയില്‍. കൊടുവള്ളി മാനിപുരം സ്വദേശിയായ ഗുലാബി എന്നറിയപ്പെടുന്ന പുറായില്‍ നൗഷാദ് ഗുലാമാണ് (48) പിടിയിലായത്. ഇയാളില്‍ നിന്നും 1.15 കിലോഗ്രാം കഞ്ചാവ് കൊടുവള്ളി പൊലീസ് പിടിച്ചെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദിന്റെ മേല്‍നോട്ടത്തില്‍ മയക്കുമരുന്ന് വില്‍പ്പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെപിയുടെയും, എസ്‌ഐ ജിയോ സദാനന്ദന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.

മാനിപുരം-ഓമശ്ശേരി റോഡില്‍ കൊളത്തക്കര അങ്ങാടിയില്‍ തട്ടുകട നടത്തി വരികയായിരുന്ന നൗഷാദ്. കുറച്ചു ദിവസമായി ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് വ്യക്തമായി. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു. അഡീഷണല്‍ എസ്‌ഐ ശ്രീനിവാസന്‍, എഎസ്‌ഐ ഹരിദാസന്‍ നന്മണ്ട, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പ്രസൂണ്‍ പി, രതീഷ് എകെ, സിന്‍ജിത്ത് കെ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കല്‍, റിജോ മാത്യു, വബിത്ത് വികെ, ശ്രീനിഷ് എം, ഷിജു എംകെ, ജയന്തി റീജ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

In a surprise raid, police arrested a person for selling ganja from behind a tea stall, highlighting the creative ways drug peddlers operate and the need for vigilant law enforcement to curb drug trade in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത് പത്താംതവണ, ചടങ്ങില്‍ മോദിയും

National
  •  a day ago
No Image

ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി 

International
  •  a day ago
No Image

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

uae
  •  2 days ago
No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  2 days ago
No Image

യുഎഇക്ക് പിന്നാലെ സഊദിയിലും പറക്കും ടാക്സി; പ്രഖ്യാപനവുമായി ആർച്ചർ ഏവിയേഷൻ സർവീസ്

Saudi-arabia
  •  2 days ago
No Image

രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

National
  •  2 days ago
No Image

റാസൽഖൈമയിലെ ഓൾഡ് കോർണിഷിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങിമരിച്ചു

uae
  •  2 days ago
No Image

ബെംഗളൂരു കവർച്ച: 7 കോടിയും ഡിവിആറും കൊണ്ടുപോയി, കൊള്ളക്കാർ സംസാരിച്ചത് കന്നഡ; ജീവനക്കാർക്ക് പങ്കില്ലെന്ന് സൂചന

crime
  •  2 days ago
No Image

മുന്‍ എം.എല്‍.എ അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; അടാട്ട് നിന്ന് ജനവിധി തേടും

Kerala
  •  2 days ago
No Image

30,000 ദിർഹം മുതൽ യുഎഇയിൽ ഒറ്റമുറി അപ്പാർട്മെന്റുകൾ ലഭ്യം; ഏറ്റവും കുറവ് വാടകനിരക്ക് ഈ എമിറേറ്റിൽ

uae
  •  2 days ago