HOME
DETAILS

ഒറ്റ ഫൈനലിലും ഇതുവരെ തോൽക്കാത്ത താരം ഇന്നും ഇന്ത്യക്കൊപ്പമുണ്ട്; ഏഴാം കിരീടം നേടുമോ?

  
March 08, 2026 | 11:22 AM

indian coach Gautam Gambhir great records in finals

2026 ടി-20 ലോകകപ്പ്‌ കലാശ പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. ഇന്ന് ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ, 2024ൽ സ്വന്തമാക്കിയ ടി-20 കിരീടം സ്വന്തം മണ്ണിൽ നിലനിർത്തുകയെന്ന വലിയ ലക്ഷ്യമാണ് സൂര്യകുമാർ യാദവിനും സംഘത്തിനും മുന്നിലുള്ളത്.

അതേസമയം, ഇന്ത്യയെ വീഴ്ത്തി ആദ്യ ടി-20 കിരീടം എന്ന നേട്ടമാണ് മിച്ചൽ സാന്റ്നർക്കും സംഘത്തിനും മുന്നിലുള്ളത്. സെമിയിൽ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് കിവികൾ ഫൈനലിലേക്ക് പറന്നത്. ടൂർണമെന്റിലെ മികച്ച രണ്ട് ടീമുകൾ കിരീട പോരാട്ടത്തിനായി നേർക്കുനേർ മത്സരിക്കുമ്പോൾ അഹമ്മദാബാദിന്റെ മണ്ണിൽ തീപാറുമെന്ന് ഉറപ്പാണ്. 

കിരീട പോരാട്ടത്തിന് ഇന്ത്യയൊരുങ്ങുമ്പോൾ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഫൈനൽ പ്രകടനങ്ങളുടെ കണക്കുകളും ചേർത്തുവെക്കണം. താരമായും പരിശീലകനായും വ്യത്യസ്ത ടീമിനൊപ്പം ഫൈനലിൽ എത്തിയ ഗംഭീർ ഇതുവരെ പരാജയപ്പെട്ടില്ലെന്ന ചരിത്രവും ഏറെ ശ്രദ്ധേയമാണ്. കളിച്ച ആറ് ഫൈനലിലും ഗംഭീർ ചാമ്പ്യനായിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.

2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നീ കിരീടങ്ങളാണ് ഇന്ത്യക്കൊപ്പം ഗംഭീർ നേടിയെടുത്തത്. പരിശീലകനായി ഇന്ത്യയെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് നയിക്കാനും ഗംഭീറിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഗംഭീർ ക്യാപ്റ്റനായി കൊൽക്കത്ത രണ്ട് കിരീടങ്ങളാണ് നേടിക്കൊടുത്തത്. 2012ലും 2014ലുമായിരുന്നു കൊൽക്കത്തയുടെ കിരീട നേട്ടം. പരിശീലകനായി 2024 ഐപിഎൽ കിരീടവും ഗംഭീർ കെകെആറിനൊപ്പം കൈപ്പിടിയിലാക്കി. ഇപ്പോൾ മറ്റൊരു ഫൈനൽ കൂടി ഗംഭീറിന്റെ മുന്നിലെത്തി നിൽക്കുമ്പോൾ ആറാം ഫൈനലിലും ഗംഭീർ വിജയിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

India will face New Zealand in the final of the 2026 T20 World Cup today. As India prepares for the title fight, it is important to keep in mind the statistics of coach Gautam Gambhir's final performances. Gambhir's history of reaching the final with different teams as a player and coach is also noteworthy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  13 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  13 days ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  13 days ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  13 days ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  13 days ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  13 days ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  13 days ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  13 days ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  13 days ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  14 days ago