HOME
DETAILS

ലോകത്ത് മറ്റൊരു ടീമിനുമില്ലാത്ത ഇരട്ട നേട്ടം കണ്മുന്നിൽ; ചരിത്രത്തിനരികെ ഇന്ത്യ

  
March 08, 2026 | 10:51 AM

indian cricket team waiting for two milestones in t20 cricket

2026 ടി-20 ലോകകപ്പ്‌ കലാശ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. 2024ൽ സ്വന്തമാക്കിയ ടി-20 കിരീടം സ്വന്തം മണ്ണിൽ നിലനിർത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് സൂര്യകുമാർ യാദവും സംഘവും കളത്തിലിറങ്ങുന്നത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളികൾ. ഈ ടൂർണമെന്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക ടീം സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് കിവികൾ ഫൈനലിലേക്ക് പറന്നത്. ടൂർണമെന്റിലെ മികച്ച രണ്ട് ടീമുകൾ കിരീട പോരാട്ടത്തിനായി നേർക്കുനേർ മത്സരക്കുമ്പോൾ അഹമ്മദാബാദിന്റെ മണ്ണിൽ തീപാറുമെന്ന് ഉറപ്പാണ്. 

ഇന്ന് ലോക കിരീടം നേടിയാൽ മറ്റൊരു ടീമിനും സ്വന്തമാക്കാൻ സാധിക്കാത്ത ഒരുപിടി നേട്ടങ്ങൾ ഇന്ത്യക്ക് സ്വന്തമാക്കാനാവും. ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. 2007ലും 2024ലും സ്വന്തമാക്കിയ ഇന്ത്യ മൂന്നാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യക്ക് മുന്നിലുള്ള രണ്ടാമത്തെ നേട്ടം. കിരീടം നേടിയാൽ ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യമായി മാറാനും ഇന്ത്യക്ക് സാധിക്കും. 

ഇത് നാലാം തവണയാണ് ടീം ഇന്ത്യ ടി-20 ലോകകപ്പ് ഫൈനലിലെത്തുന്നത്. 2007,2014,2024 വർഷങ്ങളിലാണ് ഇതിനു മുമ്പ് ഇന്ത്യ കലാശപ്പോരിനെത്തിയത്. 2007ൽ പാകിസ്ഥാനെയും 2024ൽ ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി കിരീടം നേടിയപ്പോൾ 2014ൽ ശ്രീലങ്കയോട് പരാജയപ്പെടുകയായിരുന്നു. 

അതേസമയം ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറിയതോടെ ഐസിസി ടൂർണമെന്റുകളിൽ തുടർച്ചായി ഏറ്റവും കൂടുതൽ തവണ ഫൈനലിലെത്തുന്ന ടീമായും ഇന്ത്യ മാറി. ഇത് ഇന്ത്യയുടെ നാലാമത്തെ തുടർച്ചയായ ഫൈനലാണ്. 2023 ഐസിസി ഏകദിന ലോകകപ്പ്, 2024 ഐസിസി ടി-20 ലോകകപ്പ്, 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി, 2026 ഐസിസി ടി-20 എന്നീ ടൂർണമെന്റുകളിലാണ്‌ ഇന്ത്യ തുടർച്ചയായി ഫൈനലിലെത്തിയത്.

മൂന്ന് തവണ തുടർച്ചയായി ഫൈനലിലേക്ക് മുന്നേറിയ വെസ്റ്റ് ഇൻഡീസിനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. 1975 ലോകകപ്പ്, 1979 ലോകകപ്പ്, 1983 ലോകകപ്പ് എന്നീ ടൂർണമെന്റുകളിലാണ് വിൻഡീസ് ഫൈനൽ കളിച്ചത്. ഇന്ത്യ സൗരവ് ഗാംഗുലിയുടെ കീഴിലും മൂന്ന് തവണ തുടർച്ചയായി ഫൈനലിൽ എത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി 2000, 2002, 2003 ഏകദിന ലോകകപ്പ് എന്നീ ടൂർണമെന്റുകളിലാണ് ഇന്ത്യ യോഗ്യത നേടിയത്. 

If India wins the ICC T20 World Cup today, it will be able to achieve a handful of achievements that no other team has been able to achieve. India has the distinction of being the team that has won the most T20 World Cups. India, which won in 2007 and 2024, is aiming for a third title. The second achievement for India is becoming the first team in history to win the T20 World Cup twice in a row. If they win the title, India can also become the first host nation to win the T20 World Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ആൾക്കൂട്ടക്കൊല: നോമ്പുകാരിയായ യുവതിയെ മർദിച്ചുകൊന്നു; മദ്യവും മൂത്രവും കുടിപ്പിച്ചതായി പരാതി

National
  •  4 hours ago
No Image

നിതീഷിന് പിന്നാലെ മകനും; നിഷാന്ത് കുമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു

National
  •  4 hours ago
No Image

രാഷ്ട്രപതിക്കൊരുക്കിയ ശുചിമുറിയില്‍ വെള്ളമില്ല, വീഥിയിലാകെ മാലിന്യം, സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല; ബംഗാളിനോട് വിശദീകരണം തേടി കേന്ദ്രം

National
  •  4 hours ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ ടഗ് ബോട്ട് മുങ്ങി; മൂന്ന് ജീവനക്കാരെ കാണാതായെന്ന് ഇന്തോനേഷ്യ

uae
  •  4 hours ago
No Image

കെഎസ്ആർടിസി പൂട്ടേണ്ടി വരും; യുഡിഎഫിന്റെ സ്ത്രീകളുടെ സൗജന്യ യാത്ര വാഗ്ദാനത്തിനെതിരെ കെ.ബി ഗണേഷ് കുമാർ

Kerala
  •  5 hours ago
No Image

'ട്രംപിനെ വെറുതെ വിടില്ല, ഖാംനഈയുടെ രക്തത്തിന് പകരം ചോദിച്ചിരിക്കും' മുന്നറിയിപ്പുമായി ഇറാന്‍ സുരക്ഷാ മേധാവി

National
  •  5 hours ago
No Image

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

National
  •  5 hours ago
No Image

ബാലുശ്ശേരിയിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: വ്യവസായി അറിയാതെ നടന്നത് കോടികളുടെ ഇടപാട്; വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകളിൽ പ്രതി

Kerala
  •  5 hours ago
No Image

യുഎഇയിൽ സ്ഥിതിഗതികൾ ശാന്തം; ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്

uae
  •  5 hours ago
No Image

F1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിൽ ജോർജ്ജ് റസ്സലിന് കിരീടം; മെഴ്‌സിഡസിന് ഇരട്ടിമധുരം

International
  •  6 hours ago