നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ.ആര്‍ ജയാനന്ദ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍ ജയാനന്ദ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. കാസര്‍കോട് ജില്ലയില്‍ ഇടതുമുന്നണിയില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ധാരണയായി.സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തുളു അക്കാദമി ചെയര്‍മാന്‍ കൂടിയാണ് കെ.ആര്‍ ജയാനന്ദ. സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്തെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഷാനവാസ് പാദൂരിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു നേരത്തെ പാര്‍ട്ടിയില്‍ ആലോചന. എന്നാല്‍ ബി.ജെ.പിയും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന മഞ്ചേശ്വരത്ത് ഷാനവാസ് മത്സരിച്ചാല്‍ അത് ബി.ജെ.പിക്ക് അനുകൂലമാകുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുകയായിരുന്നു.
ഉദുമയില്‍ സിറ്റിങ് എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഒരുവട്ടം കൂടി മത്സരിക്കും. തൃക്കരിപ്പൂരില്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫയാണ് സ്ഥാനാര്‍ഥി.
For the upcoming Kerala Assembly election, the Left Democratic Front (LDF) has decided to field K. R. Jayanand as its candidate from the Manjeshwaram constituency. The announcement is part of the alliance’s preparations for the election, as parties finalize their candidates across the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."