HOME
DETAILS

ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

  
September 04, 2024 | 12:53 AM

South Central Railway Announces Train Service Changes Due to Flooding New Special Express Between Visakhapatnam and Kollam Starts Today

പാലക്കാട്: കനത്ത മഴയില്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേയിലെ വിജയവാഡ കാസിപേട്ട് സെക്ഷനില്‍ വെള്ളക്കെട്ട് ഉണ്ടായതുമൂലം ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. 18190 എറണാകുളം ജങ്ഷന്‍ - ടാറ്റാനഗര്‍ എക്സ്പ്രസിന്റെ നാളത്തെ സര്‍വിസ്, 06081 കൊച്ചുവേളി - ഷാലിമാര്‍ എസ്.എഫ് സ്പെഷല്‍ എക്സ്പ്രസിന്റെ ആറിന് ഉള്ള സര്‍വിസ്, 22838 എറണാകുളം ജങ്ഷന്‍ - ഹതിയ ധര്‍ത്തി ആബ എ.സി എസ്.എഫ് എക്സ്പ്രസിന്റെ ഇന്നത്തെ സര്‍വിസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.

 

വിശാഖപട്ടണം - കൊല്ലം സ്‌പെഷല്‍ സര്‍വിസ് ഇന്നു മുതല്‍ 

കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ വിശാഖപട്ടണം - കൊല്ലം റൂട്ടില്‍ ഇന്നു മുതല്‍ സ്‌പെഷല്‍ പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസ് ആരംഭിക്കും. ഇരു ദിശകളിലുമായി 26 സര്‍വിസുകളാണ് നിശ്ചയിച്ചിട്ടുള്ളത്. അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു.

വിശാഖപട്ടണം- കൊല്ലം സര്‍വിസ് ഇന്നുമുതല്‍ നവംബര്‍ 27 വരെ എല്ലാ ബുധനാഴ്ചകളിലും തിരികെയുള്ള സര്‍വിസ് നാളെ മുതല്‍ നവംബര്‍ 28 വരെ എല്ലാ വ്യാഴാഴ്ചകളിലുമാണ് ഉണ്ടാവുക. രാവിലെ 8.20 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.55 ന് കൊല്ലത്തും തിരികെ രാത്രി 7.35 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20 ന് വിശാഖപട്ടണത്തും എത്തും.

പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ കേരളത്തില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago