മത്സര പരീക്ഷയ്ക്ക് മികച്ച പരിശീലനം നൽകിയില്ല; കോച്ചിങ് സ്ഥാപനത്തിന് 4.81 ലക്ഷം രൂപ പിഴ
കൊച്ചി: മത്സര പരീക്ഷകളിലേക്ക് തയാറാക്കുന്നതിന് കോച്ചിങ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന കേസിൽ വിദ്യാർഥിക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. തൃപ്പൂണിത്തുറ സ്വദേശിയായ ബിജോയ് എസ്. എറണാകുളത്ത് പ്രവർത്തിക്കുന്ന എഫ്.ഐ.ഐ.റ്റി ജി എന്ന സ്ഥാപനത്തിനെതിരെയാണ് കോടതിയെ സമീപിച്ചത്.
വാഗ്ദാനത്തിൽ 4,66,870 രൂപ ഫീസായി നൽകി. എന്നാൽ വാഗ്ദാനം ചെയ്ത നിലവാരം കോഴ്സിനില്ലെന്ന് പരാതിക്കാരന് ബോധ്യപ്പെട്ടു. പലതവണ ഫീസ് തിരികെ ലഭിക്കാൻ സ്ഥാപനത്തിൽ ചെന്നു. ഫീസ് തിരിച്ചുതന്നില്ല. തുടർന്ന് മറ്റൊരു സ്ഥാപനത്തിൽ കുട്ടിയെ ചേർത്തു. ധനനഷ്ടവും മനക്ലേശവും ഏറെ അനുഭവിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്.
എതിർകക്ഷികളുടെ സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാരരീതിയും തെളിയിക്കപ്പെട്ട സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുക മാത്രമാണ് അഭികാമ്യമെന്ന് കോടതി നിരീക്ഷിച്ചു.
The Ernakulam District Consumer Disputes Redressal Commission has ordered compensation for a student who was deceived by a coaching institute that promised exam preparation services. The student, Bijoy S. from Thrippunithura, had filed a case against F.I.I.T.G., a coaching center based in Ernakulam, for failing to deliver on its promises.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."