യുഎഇ പാസ് ലോഗിൻ കോഡ് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി ദുബൈ ഇമിഗ്രേഷൻ
ദുബൈ: ലോഗിൻ പാസ് തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്നറിയിപ്പുമായി ദുബൈ ഇമിഗ്രേഷൻ.സർക്കാർ ഉദ്യോഗസ്ഥരെന്ന് വ്യാജേന ആണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളിൽ നിന്നും ലോഗിൻ പാസ് കോഡുകൾ തട്ടിയെടുക്കുന്നത്.
സെെബർ തട്ടിപ്പുക്കാർ വ്യാജ സന്ദേശങ്ങളിലൂടെ ലോഗിൻ പാസുകൾ സ്വന്തമാക്കുകയും. പിന്നീട് തന്ത്രത്തിൽ ഒറ്റത്തവണ പാസ്‌വേർഡ് (OTP) നമ്പർ പങ്കുവെക്കും. പൊതുജനങ്ങൾ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ ലോഗിൻ നമ്പറോ, ഒറ്റത്തവണ പാസ്‌വേർഡ് കെെമാറരുത് എന്ന് ഇമിഗ്രേഷൻ അറിയിച്ചു.
അടുത്തിടെ ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരുടെ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഇമിഗ്രേഷൻ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി.ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 8005111-ൽ വിളിക്കണമെന്ന് ദുബൈ ഇമിഗ്രേഷൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."