ഡോ. വന്ദനാദാസ് കൊലക്കേസ്: ശിക്ഷാവിധി 21 ന്
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്ജന് ഡോ. വന്ദന ദാസിനെ (23) കുത്തിക്കൊന്ന കേസില്‍ ശിക്ഷാവിധി മറ്റന്നാള്‍ . കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.
പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം, വധശ്രമം, ഔദ്യോഗിക കുത്യനിര്വഹണത്തിനിടെ പൊതു പ്രവര്‍ത്തകയെ മാരകമായി പരുക്കേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞ് വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, വധഭീഷണി മുഴക്കല്‍, ജോലിയില്‍ നിന്ന് പിന്തിരിപ്പിക്കാന് പരുക്കേല്‍പ്പിക്കല്‍, ആശുപത്രി സംരക്ഷണ നിയമം എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സന്ദീപ് കുറ്റക്കാരനാണെന്നും സംശയാതീതമായി ഇവയെല്ലാം തെളിയിക്കപ്പെട്ടുവെന്നും ജഡ്ജി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായിരുന്നു. ലോക്കല്‍ പൊലിസ് അന്വേഷിച്ച കേസ് പിന്നീട് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിഭാഗത്തിനായി ആദ്യം വക്കാലത്ത് ഏറ്റെടുത്തത് ബി.എ ആളുരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വക്കാലത്ത് ഏറ്റെടുത്ത മനുവും മരിച്ചു.
സന്ദീപിന് കുറ്റകൃത്യവാസനയുള്ളതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതു തെളിയിക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് സഹിതമാണ് കുറ്റപത്രം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് സി.ബി രാജേഷിനു മുന്‍പാകെ സമര്‍പ്പിച്ചത്.
കുറ്റകൃത്യ വാസന തെളിയിക്കുന്നതിന് സന്ദീപിന്റെ ഭാര്യയുടെ മൊഴിയാണ് മറ്റൊരു തെളിവ്. പല തവണ ഗുരുതരമായി ദേഹോപദ്രവം ഏല്‍പിച്ചിരുന്നതായാണു ഭാര്യയുടെ മൊഴി. സന്ദീപിന്റെ ആക്രമണത്തില്‍ പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. മദ്യപാനാസക്തിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ രണ്ട് ആശുപത്രികളില്‍ ചികിത്സിച്ചിരുന്നു. കൊല്ലത്തെ ആശുപത്രിയിലെ ചികിത്സ പൂര്‍ത്തിയാക്കിയില്ല. പിന്നീടൊരിക്കല്‍ ചടയമംഗലത്തെ ഒരു കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും അവിടെയുള്ള വിന്‍ഡോ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടോടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
The sentencing in the murder case of Vandana Das is scheduled to be announced on the 21st. The case, which shocked Kerala, involves the brutal killing of the young doctor while on duty. With the trial phase completed, the court is set to deliver its punishment verdict, which is being closely followed by the public and the medical community alike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മത്സരത്തിനില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി അടൂര്‍ പ്രകാശ്, സുധാകരന് സീറ്റെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പിന്‍വലിച്ചു
Kerala
• 3 hours agoധര്‍മ്മടത്ത് മൂന്നാം അങ്കത്തിനായി പിണറായി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
Kerala
• 3 hours agoഎത്തിഹാദിലെ ആധിപത്യം അവസാനിക്കുന്നുവോ? എർലിംഗ് ഹാലാൻഡിന്റെ ഗോൾവേട്ട നിലയ്ക്കാനും സിറ്റിയുടെ തകർച്ചയ്ക്കും പിന്നിലെ കാരണങ്ങൾ: ഒരു വിശകലനം
Football
• 3 hours agoവന്‍ ട്വിസ്റ്റ്; സുധാകരന് വഴങ്ങി ഹൈക്കമാന്‍ഡ്, കണ്ണൂരില്‍ മത്സരിക്കും
Kerala
• 4 hours agoഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില; ഇന്നുമാത്രം ഇടിഞ്ഞത് 2,040 രൂപ
Business
• 4 hours agoപ്രാവുകളെ മോഷ്ടിക്കാൻ എത്തിയതെന്ന് സംശയം; 19-കാരനെ ബാറ്റ് കൊണ്ട് അടിച്ചു കൊന്നു
crime
• 4 hours agoടീമിൽ രണ്ട് റസ്സലുകൾ ഉള്ളതുപോലെ; മുംബൈയുടെ കരുത്തിനെക്കുറിച്ച് ഫാഫ് ഡു പ്ലെസിസ്
Cricket
• 4 hours agoആറന്മുളയില് കുമ്മനം രാജശേഖരന്, കുണ്ടറയില്‍ റോബിന് രാധാകൃഷ്ണന്; ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്
Kerala
• 5 hours agoയു.എസ് പൗരനുൾപ്പെടെ ഏഴു വിദേശികൾ അറസ്റ്റിലായ സംഭവം; അന്ന് ശെയ്ഖ് ഹസീന പറഞ്ഞ സ്വതന്ത്ര ക്രിസ്ത്യൻ രാജ്യമെന്ന സ്വപ്നം
International
• 5 hours agoഉദ്യോഗസ്ഥർക്കെതിരേ എക്സൈസ് കമ്മിഷണർ: വാഹനപരിശോധന 'ആർക്കോ വേണ്ടി'; നാലുമണിക്കൂർ വാഹനപരിശോധന നടത്താൻ കർശന നിർദേശം
Kerala
• 5 hours agoമെസ്സിയുടെ ഒറ്റ ഗോളിൽ പിറന്നത് ഇതിഹാസ നേട്ടം; പക്ഷേ എന്നിട്ടും മയാമിയെ രക്ഷിക്കാനായില്ല
Football
• 6 hours agoഖത്തറിലെ റാസ് ലഫാന്‍ വാതക കേന്ദ്രത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വരാനിരിക്കുന്നത് കടുത്ത ഇന്ധനപ്രതിസന്ധിയും; ഇറാനുമായി നയതന്ത്ര ബന്ധം മുറിക്കും
qatar
• 6 hours agoപെരുന്നാളുകൾക്ക് മൂന്നു ദിവസത്തെ അവധി; നാലര പതിറ്റാണ്ട് മുമ്പത്തെ ഉത്തരവിന് എന്തു സംഭവിച്ചു?
Kerala
• 6 hours agoഐ.ടി ജീവനക്കാർക്ക് ഇരട്ട ദുരിതം; ദീർഘ അവധിയിൽ പോകാൻ കമ്പനികളുടെ ഇ മെയിൽ സന്ദേശം
National
• 6 hours agoഅബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിൽ തന്നെ തുടരും; പാർട്ടി മാറുമെന്ന അഭ്യൂഹങ്ങൾക്ക് വിട
Kerala
• 7 hours agoകവടിയാര്‍ കൊട്ടാരത്തിലെ കോടികളുടെ മോഷണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്; വിദേശികളും യൂട്യൂബര്‍മാരും നിരീക്ഷണത്തില്‍
Kerala
• 7 hours agoഎരിതീയിൽ എണ്ണക്കുരുക്ക്;ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിച്ചതോടെ ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്
International
• 7 hours agoസ്ഥാനാർഥി നിർണ്ണയത്തിൽ ഹൈക്കമാൻഡ് കടുപ്പിച്ചു; സുധാകരനും അടൂർ പ്രകാശും കടുത്ത അതൃപ്തിയിൽ
Kerala
• 7 hours agoഇറാനിലുള്ള വിശ്വാസം പൂർണമായും തകർന്നെന്ന് സഊദി അറേബ്യ, പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
ഗൾഫ് രാജ്യങ്ങൾക്ക് പ്രതികരിക്കാൻ കഴിവില്ലെന്ന് ഇറാൻ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റാണെന്നും സഊദി അറേബ്യ