കണ്ണൂരിൽ പൊലിസുകാരന്റെ വീടിന് നേരെ ബോംബാക്രമണം; പ്രതികൾക്കായി തിരച്ചിൽ
കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊലിസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം പൊലിസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി അർജുന്റെ പൂവത്തൂരിലെ വീടിന് നേരെയാണ് അക്രമമുണ്ടായത്. എറിഞ്ഞ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ബുധനാഴ്ച അർധരാത്രി 12.40 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിന്റെ വരാന്തയിലേക്ക് ബോംബെറിഞ്ഞത്. ഈ സമയം അർജുനും ഭാര്യയും മക്കളും വീടിനുള്ളിലുണ്ടായിരുന്നു. വരാന്തയിൽ വീണ ബോംബ് പൊട്ടിത്തെറിക്കാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. ബോംബിന്റെ കാലപ്പഴക്കമാകാം പൊട്ടാതിരിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുഖംമൂടി ധരിച്ച്, നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ രണ്ടുപേർ ഈ ഭാഗത്ത് കറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർക്കായി പൊലിസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്. ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
The attack occurred around 12:40 AM when two masked individuals on a motorcycle threw the explosive onto the porch of the house. Fortunately, the bomb failed to detonate, preventing a major disaster as the officer and his family were inside at the time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."