HOME
DETAILS

ദുബൈ മെട്രോ 15-ാം പിറന്നാൾ; 10,000 നോൽ കാർഡുകൾ വിതരണം ചെയ്തു

  
Ajay
September 11 2024 | 14:09 PM

Dubai Metro 15th Birthday 10000 nol cards distributed

ദുബൈ: ദുബൈ മെട്രോയുടെ 15-ാം പിറന്നാൾ ആഘോഷ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളത്തിലുടനീളം 10,000 മെട്രോ നോൽ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. 

ഈ സംരംഭം ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി.ആർ.എഫ്.എ), റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോ റിറ്റി (ആർ.ടി.എ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, എയർപോർട്ടിൽ യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ ദുബൈ മെട്രോയുടെ 15 വർഷം പൂർത്തിയാക്കിയ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകൾ പതിച്ചു നൽകുകയും ചെയ്തു. 

ദുബൈ മെട്രോ നഗരത്തിന്റെ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മാറിയെന്നും ഈ സംരംഭം യാത്രക്കാരുടെ അനുഭവം വർധിപ്പിക്കുകയും സുസ്ഥിര നഗര ചലനത്തെ പിന്തുണയ്ക്കുകയും ദുബൈയുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവനയാവുകയും ചെയ്തുവെന്നും അധികൃതർ വിശദീകരിച്ചു. ദുബൈ മെട്രോ നഗരത്തി ന്റെ ഐഡൻറിറ്റിയുടെ അവിഭാജ്യ ഘടകമാണ്. ദുബൈയുടെ ഭാവി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ആധുനിക ഗതാഗത മാർഗ്ഗം വാഗ്ദാനം ചെയ്യുന്നതോടൊപ്പം, താമസക്കാർക്കും സന്ദർശകർക്കും മികച്ച അനുഭവങ്ങളാണ് സമ്മാനിക്കുന്നതെന്നും ജി.ഡി.ആർ.എഫ്.എ ഡയരക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു. 

എയർപോർട്ട് ടെർമിനലു കൾ 1, 3 എന്നിവിടങ്ങളിലാണ് നോൽ കാർഡുകൾ വിതരണം ചെയ്തത്. എമിറേറ്റിൽ ആധുനികവും സുസ്ഥിരവുമായ  പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനനുസൃതമായി യാത്രക്കാർക്ക് തടസ്സമില്ലാത്തതും സമഗ്രവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനുള്ള വിശാല മായ ശ്രമങ്ങളെ സംരംഭം പിന്തുണയ്ക്കുന്നുവെന്നും ഡയരക്ടറേറ്റ് അറിയിച്ചു.

എയർപോർട്ട് ടെർമിനലുക ളിലെ മെട്രോ സ്റ്റേഷനുകൾ യാ ത്രക്കാർക്ക് സുഖപ്രദമായും കാ ര്യക്ഷമമായും സേവനം നൽ കുന്നു. ഇതിലൂടെ വിമാനത്താവളത്തിനും ദുബൈയിലെ മറ്റ് ലക്ഷ്യ സ്ഥാനങ്ങൾക്കുമിടയിലുള്ള യാത്ര സുഗമമാകുന്നുണ്ട്. ദുബൈ മെട്രോ കഴിഞ്ഞ 15 വർഷമായി ലക്ഷക്കണക്കിന് യാത്രക്കാരെ ദിനംപ്രതി സേവിച്ചും എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലേക്ക് അവരെ ബന്ധിപ്പിച്ചും സുസ്ഥിര ഭാവിയിലേക്കുള്ള ദുബൈയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും എമിറേറ്റിന്റെ ഗതാഗതം സുഗമമാക്കുന്നതിലും പ്രധാന ഘടകമായി വർത്തിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  11 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  11 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  11 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  11 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  11 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  11 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 days ago