HOME
DETAILS

വെടിനിര്‍ത്തല്‍:  ഹമാസുമായി ഖത്തര്‍ ഈജിപ്ത് അനൗപചാരിക ചര്‍ച്ച 

  
Web Desk
September 12, 2024 | 9:53 AM

Qatar and Egypt Hold Informal Talks with Hamas for Gaza Ceasefire

തെല്‍ അവിവ്: ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചര്‍ച്ച.

ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഹമാസുമായി മധ്യസ്ഥ രാജ്യങ്ങളുടെ നേതാക്കള്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി, ഈജിപ്ത് ഇന്റലിജന്‍സ് മേധാവി അബ്ബാസ് കെമല്‍ എന്നിവരാണ് ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചര്‍ച്ച നടത്തിയത്. 

നെതന്യാഹുവിന്റെ കടുംപിടിത്തം കാരണം വെടിനിര്‍ത്തല്‍ ചര്‍ച്ച വഴിമുട്ടിയിരിക്കെ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരമാണ് അനൗപചാരിക ചര്‍ച്ചയെന്നാണ് സൂചന. എന്നാല്‍ ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവിടാന്‍ ഇരുവിഭാഗവും തയാറായില്ല. മധ്യസ്ഥ രാജ്യങ്ങളുടെ നീക്കം സ്വാഗതം ചെയ്ത ഹമാസ് ബൈഡന്റെയും യു.എന്‍ രക്ഷാസമിതിയുടെയും നിര്‍ദേശം മുന്‍നിര്‍ത്തിയുള്ള വെടിനിര്‍ത്തല്‍ കരാറിന് സന്നദ്ധമാണെന്ന് വ്യക്തമാക്കി. ആക്രമണം നിര്‍ത്തി സൈന്യം ഗസ്സ വിടണമെന്ന നിലപാടും ഹമാസ് ആവര്‍ത്തിച്ചു. പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവി തീരുമാനിക്കുക ഫലസ്തീനികള്‍ മാത്രമായിരിക്കുമെന്നും ഹമാസ് അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago