ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി
ദുബൈ: ദുബൈ പൊലിസ് കമാൻഡർ ഇൻ ചീഫ്ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അൽ അവിറിലെ വിസാ വയലേറ്റേഴ്‌സ് സെറ്റിൽമെന്റ് സെന്റർ (പൊതുമാപ്പ് കേന്ദ്രം) സന്ദർശിച്ചു. ദുബൈ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ഡയരക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഡെപ്യു ട്ടി ഡയരക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. ദുബൈ പൊലിസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാ ഹിം അൽ മൻസൂരിയും മറ്റു മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയെ അനുഗമിച്ചു.
പൊതുമാപ്പ് കാംപയിൻ ഗുണഭോക്താക്കൾക്ക് നൽകുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും ലഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല അൽ മർറി വിലയിരുത്തി. പൊതുജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന നടപടികളുടെ ഭാഗമായായിരുന്നു സന്ദർശനം. താമസ-കുടിയേറ്റ നിയമം ലംഘിക്കുന്നവരുടെ നില ശരിയാക്കാനുള്ള മികച്ച സാമൂഹിക അവബോധ പ്രചാരണ ദൗത്യങ്ങളെ അദ്ദേഹം പ്രശംസിച്ചു. റസിഡൻസി സ്റ്റാറ്റസ് ഭേദഗതി ചെയ്യോ എക്സിറ്റ് പെർമിറ്റ് നേടിയോ സാഹചര്യങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിൽ ജി.ഡി.ആർ.എ ഫ്.എ വഹിക്കുന്ന മഹത്തായ പങ്കിനെ പൊലിസ് മേധാവി പ്രത്യേകം എടുത്തു പറഞ്ഞു.
അതിനിടെ, കഴിഞ്ഞ ദിവസങ്ങളിലും നിരവധി അപേക്ഷകരാണ് പൊതുമാപ്പ് കേന്ദ്രത്തിലെത്തിയത്. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും: വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെയും തുടർന്ന് 4 മുതൽ 8 വരെയുമാണ് സെന്ററിൻ്റെ പ്രവർത്തന സമയം.
അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം ഒന്ന് മുതലാണ് ആരംഭിച്ചത്. ഒക്ടോബർ അവസാനം വരെ നീളും അവസാന നിമിഷം വരെ കാത്തിരിക്കാതെ, ഏറ്റവും വേഗത്തിൽ തന്നെ വിസാ നിയമ ലംഘകർ അവരുടെ താമസ-കുടിയേറ്റം നിയമവിധേയമാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."