HOME
DETAILS

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

  
September 18, 2024 | 10:12 AM

bevco-records-record-liquor-sales-during-onam

തിരുവനന്തപുരം: ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി ബെവ്‌കോ. 818.21 കോടി രൂപയുടെ മദ്യമാണ് ഈ ഓണക്കാലത്ത് മാത്രം വിറ്റുപോയത്. ഈ മാസം ആറ് മുതല്‍ 17 വരെയുള്ള കണക്കാണിത്. 

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് 809. 25 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 9 കോടിയുടെ വര്‍ധനയാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു. എന്നാല്‍ തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ മദ്യം വിറ്റഴിച്ചതാണ് മുന്‍വര്‍ഷത്തെ ആകെ വില്‍പ്പനയെ മറികടന്നത്.

ഉത്രാട നാളില്‍ മദ്യ വില്‍പ്പന മുന്‍വര്‍ഷത്തെക്കാള്‍ കൂടിയിരുന്നു. ഇത്തവണ 124 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ  ഉത്രാട ദിന വില്പന 120 കോടിയായിരുന്നു. തിരുവോണ ദിവസം ബെവ്‌കോ അവധിയായിരുന്നു. നേരത്തെ ഓണത്തിന് ബെവ്കോ ജീവനക്കാരുടെ ബോണസ് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഇന്നും നാളേയും മഴ ശക്തമാകും; കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 days ago
No Image

വീണ്ടും പവര്‍ കട്ടോ? വൈകീട്ട് 6നും രാത്രി 12നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി

Kerala
  •  2 days ago
No Image

പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിക്കുകയായിരുന്നു: എം.വി ഗോവിന്ദൻ

Kerala
  •  2 days ago
No Image

തൃശ്ശൂര്‍ പെരുമ്പിലാവില്‍ 38 കിലോ കഞ്ചാവ് പിടികൂടി; പൊലിസിനെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  2 days ago
No Image

ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍

Kerala
  •  2 days ago
No Image

ടെലഗ്രാം നിരോധനം: 'കള്ളനെ പിടിക്കാതെ ഇരയുടെ വാതില്‍ പൂട്ടുന്നു'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ 

Kerala
  •  2 days ago
No Image

'ഒപ്പുവെച്ച ശേഷം കരാര്‍ ലംഘിച്ചത് 84 തവണ, തുടര്‍ന്നാല്‍...' ലെബനാന് നേരെ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതില്‍ മുന്നറിയിപ്പുമായി ഇറാന്‍

International
  •  2 days ago