HOME
DETAILS

കുഞ്ഞുങ്ങളുടെ കാര്യമോര്‍ത്ത് ഇനി ടേന്‍ഷന്‍ വേണ്ട; സംരക്ഷിക്കാം പൂപോലെ കുഞ്ഞു ചര്‍മം

  
Web Desk
September 20 2024 | 08:09 AM

Protect babys skin like a flower

കുഞ്ഞുങ്ങളെ കണ്ടാല്‍ ഒന്നു വാരിയെടുത്ത് ഉമ്മവയ്ക്കാന്‍ തോന്നാത്തവരുണ്ടാവില്ല... കാരണം അത്രയ്ക്കും മൃദുലവും ഭംഗിയുമാണ് അവരുടെ കുഞ്ഞു ചര്‍മത്തിന്. എന്നാല്‍, മാതാപിതാക്കള്‍ക്ക് ആങ്കയുണ്ടാക്കുന്ന ഒന്നാണ് കുഞ്ഞുങ്ങളുടെ ചര്‍മ പരിചരണം. എന്തൊക്കെ പുരട്ടാം ഏതൊക്കെ ക്രീമുകളും സോപ്പും ഉപയോഗിക്കാം തുടങ്ങി നൂറു നൂറു സംശയങ്ങളാണ് അമ്മമാര്‍ക്ക്്.  
 അതുകൊണ്ടുതന്നെ അവയുടെ പരിചരണം എങ്ങനെയാണെന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് വളരെയധികം  ആശങ്കയുണ്ടായിരിക്കും.  ചെറുപ്രായത്തില്‍ തന്നെ കുഞ്ഞുങ്ങളുടെ ചര്‍മത്തിന് ആവശ്യമായ സംരക്ഷണം കൊടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ഭാവിയില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. 

കുഞ്ഞു ചര്‍മം എങ്ങനെ കരുതാമെന്ന് നോക്കാം. കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ ഒരു കാരണവശാലും സോപ്പ് ഉപയോഗിക്കാന്‍ പാടില്ല. അതിനു പകരമായി നിങ്ങള്‍ക്ക് പാലോ റോസ് വാട്ടറോ ഉപയോഗിക്കാവുന്നതാണ്. സോപ്പ് ചര്‍മത്തെ കൂടുതല്‍ ഡ്രൈ ആക്കുകയും ചര്‍മം കൊഴിഞ്ഞ് പോകാനും കാരണമാകും. മാത്രമല്ല കെമിക്കലുകള്‍ കൂടുതലുള്ളതിനാല്‍ അത് കുട്ടികളുടെ ചര്‍മത്തിന് ദോഷവും ചെയ്യും. 

 

baby.JPG

6 മാസം വരെ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ദിവസവും സൂര്യപ്രകാശം കൊള്ളിക്കണം. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലപ്പോഴും ചര്‍മത്തിന്റെ നിറം കുറയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ കുഞ്ഞിനെ ചെറിയ തോതില്‍ സൂര്യപ്രകാശം കൊള്ളിയ്ക്കുന്നത് വളരെ നല്ലതാണ്. അതുപോലെ കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തിന്റെ ചൂടും തണുപ്പും പ്രത്യേകം ശ്രദ്ധിക്കണം. ചൂട് കൂടിയ വെള്ളത്തില്‍ ഒരിക്കലും കുഞ്ഞുങ്ങളെ കുളിപ്പിക്കരുത്. ഇത് കുഞ്ഞിന്റെ ചര്‍മം കൂടുതല്‍ വരണ്ടതാകാന്‍ കാരണമാകും. എന്നാല്‍ മിതമായ ചൂടു വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചര്‍മത്തിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യും.

മാത്രമല്ല, കുഞ്ഞിനെ കുളിപ്പിക്കുന്നതിനു മുന്‍പ് ദിവസവും നന്നായി എണ്ണ തേപ്പിക്കണം. ഇതിന് വെളിച്ചെണ്ണയാണ്  ഏറ്റവും ഉത്തമം. വെളിച്ചെണ്ണ ചെറിയ രീതിയില്‍ ഡബിള്‍ ബോയില്‍ ചെയ്തു ചൂടാക്കി കുഞ്ഞിനെ മസാജ് ചെയ്യുക. ഇത് കുഞ്ഞിന്റെ പേശികള്‍ക്ക് നല്ല ബലം നല്‍കും. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നത് കുഞ്ഞിന്റെ ചര്‍മത്തിനു തിളക്കം നല്‍കുന്നതാണ്. 

 

bab11.JPG

കുട്ടികള്‍ക്ക് സ്‌ക്രബ്ബ് ഉപയോഗിക്കാമോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായി നമ്മള്‍ തന്നെ ഉണ്ടാക്കുന്ന സ്‌ക്രബ്ബര്‍ കുട്ടികളുടെ ചര്‍മത്തില്‍ ഉപയോഗിക്കാവുന്നതാണ്. അതിനായി വെളുത്ത കടലപ്പൊടിയും അല്‍പം റോസ് വാട്ടറും കുറച്ചു പാലും കൂടി മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ച് കുട്ടികളെ കുളിപ്പിക്കുന്നത് അവരുടെ ചര്‍മത്തിന് നല്ല നിറം നല്‍കുകയും ചെയ്യും. ഇത് രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെയ്താല്‍ മതിയാവും. കുട്ടികളുടെ ശരീരത്തിലെ അഴുക്ക് കളയാനും ഇത് വളരെ നല്ലതാണ്. ഒരു വയസ് കഴിഞ്ഞ കുട്ടികളില്‍ മാത്രമേ ഇവ ഉപയോഗിക്കാവൂ.

 

 

Seeing a baby often makes people want to hold them and give a gentle kiss, as their skin is incredibly soft and beautiful. However, baby skincare can be a concern for parents, especially mothers, who worry about what to apply—whether creams, soaps, or other products are safe for their delicate skin. This creates numerous doubts and questions for parents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി

Kerala
  •  2 months ago
No Image

'അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദീഖ്

Kerala
  •  2 months ago
No Image

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം: സുപ്രീംകോടതി

National
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; പരാതിക്കാരന്‍ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

പ്രിയങ്കയുടെ പത്രിക സമര്‍പ്പണം; ഖാര്‍ഗെയും സോണിയയും വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം 

National
  •  2 months ago
No Image

അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ സഹകരിച്ചാല്‍മതി; യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്ന് വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

വനമേഖലയില്‍ പരിശോധനക്കെത്തി; തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

Kerala
  •  2 months ago