എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി
തിരുവനന്തപുരം: എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കവുമായി സർക്കാർ. രാവിലെയും വൈകുന്നേരവും തിരക്കുമൂലം യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് ജംഗ്‌ഷനിൽ പുതിയ ഫ്ലൈഓവർ നിർമിക്കാനുള്ള ടെണ്ടറിന് സംസ്ഥാന ധന വകുപ്പ് അനുമതി നൽകിയിരിക്കുകയാണ്. 28 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരത്തിനുള്ള അനുമതി നൽകിയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അറിയിച്ചു.
പത്തര മീറ്റർ വീതിയാണ് പുതിയതായി നിർമിക്കുന്ന ഫ്ലൈ ഓവറിന് . ഇതിന് പുറമെ അഞ്ചര മീറ്റർ വീതിയിലുള്ള സർവീസ് റോഡും വെഞ്ഞാറമൂട് ജംഗ്‌ഷനിലെ ഫ്ലൈ ഓവറിന് ഉണ്ടാവും. ഒന്നര മീറ്റർ വീതിയിൽ ഇരുഭാഗത്തും നടപ്പാതയും അടങ്ങിയതാണ് ഫ്ലൈ ഓവർ പദ്ധതി. നിലവിൽ എം.സി റോഡിലെ വാഹന ഗതാഗത കുരുക്ക് യാത്രികർക്ക് നൽക്കുന്നത് വലിയ സമയ നഷ്ടമാണ്. രാവിലെയും വൈകുന്നേരവും വാഹനങ്ങളുടെ നീണ്ട ബ്ലോക്ക് ഇവിടെ ഉണ്ടാവാറുണ്ട്. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങൾക്ക് മുമ്പുള്ള ദിവസങ്ങളിലും അതുപോലെ തിങ്കളാഴ്ചകളിലുമെല്ലാം ഗതാഗതക്കുരുക്ക് വലിയ രീതിയിൽ യാത്രികരെ ചുറ്റിക്കും. ഈ ഗതാഗത പ്രശ്നത്തിന് ശാശ്വതമായ പരിഹാരമായാണ് നിർദ്ദിഷ്ട ഫ്ലൈഓവർ നിർമ്മാണം അടിയന്തിരമായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."