HOME
DETAILS

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

  
September 21, 2024 | 10:13 AM

arjun-missing-easwar-malpe-found-lorry-deep-under-gangavali-river

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. നദിയില്‍നിന്ന് ലോറിയുടെ ടയര്‍ കണ്ടെത്തി. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങി നടത്തിയ തിരച്ചിലിലാണ് ടയര്‍ കണ്ടെത്തിയത്.

രണ്ടു ടയറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ തന്നെയാണോ എന്നറിയില്ലെന്നും മാല്‍പെ പറഞ്ഞു. 

ഗംഗാവലി പുഴയില്‍ 15 അടി താഴ്ചയില്‍ ഒരു ലോറി തലകീഴായി നില്‍ക്കുന്ന രീതിയില്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചതായാണ് വിവരം. മണ്ണിടിച്ചിലില്‍ ഒലിച്ചുപോയ ചായക്കടയുടെ സമീപത്തായുള്ള പ്രദേശത്താണ് ലോറി കണ്ടെത്തിയിട്ടുള്ളത്. 

നേരത്തെ പുഴയില്‍നിന്ന് അക്കേഷ്യ മരക്കഷണങ്ങള്‍ മല്‍പെ കണ്ടെത്തിയിരുന്നു. അര്‍ജുന്‍ ലോറിയില്‍ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

നാവിക സേന നിര്‍ദേശിച്ച മൂന്നു പ്രധാന പോയന്റുകളിലാണ് തിരച്ചില്‍ നടത്തുന്നത്. കാര്‍വാറില്‍നിന്ന് എത്തിച്ച ഡ്രജര്‍ ഉപയോഗിച്ചാണ് തിരച്ചില്‍. വെള്ളിയാഴ്ച ഡ്രജര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. മൂന്ന് ദിവസം തിരച്ചില്‍ നടത്താനാണ് ഡ്രജര്‍ കമ്പനിയുമായുള്ള കരാര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  a month ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  a month ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  a month ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  a month ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago