HOME
DETAILS

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

  
Laila
September 23 2024 | 08:09 AM

Study report that you can drink up to three coffees daily

കോഫി പ്രിയരേ, നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത. ഇനി ദിവസത്തില്‍ മൂന്നുവരെയാക്കാം നിങ്ങളുടെ കോഫിയുടെ എണ്ണം. കാരണം ചായയോ കോഫിയോ കുടിക്കാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയുന്നതാവും ശരി. അത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ ദിവസേന മൂന്ന് കപ്പ് കോഫി വരെ കുടിക്കുന്നത് പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത 40 മുതല്‍ 50 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രണ്ട് കാര്‍ഡിയോമെറ്റബോളിക് രോഗങ്ങളുള്ള പ്രായമായവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

caf.JPG

പൊതുജനാരോഗ്യത്തിന് ആശങ്കയായി 'കാര്‍ഡിയോമെറ്റബോളിക് മള്‍ട്ടിമോര്‍ബിഡിറ്റി' എന്ന് വിളിക്കപ്പെടുന്ന ഇത്തരം രോഗങ്ങള്‍ മാറുന്നതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ചൈനയിലെ സൂചോ യൂണിവേഴ്‌സിറ്റിയിലെ സുഷൗ മെഡിക്കല്‍ കോളജിലെ ഗവേഷകര്‍രാണ് കോഫിയും ചായയും കുടിക്കുന്ന 1.88 ലക്ഷം ആളുകളുടെയും കോഫി മാത്രം കുടിക്കുന്ന 1.72 ലക്ഷം ആളുകളുടെയും വിവരങ്ങള്‍ വിശകലനം ചെയ്തത്.

 

ca33.JPG

പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് കാര്‍ഡിയോമെറ്റബോളിക് അവസ്ഥകള്‍ ഉണ്ടായിരുന്നില്ല. മിതമായ അളവില്‍ മൂന്ന് കപ്പ് കോഫി അല്ലെങ്കില്‍ 200-300 മില്ലിഗ്രാം കഫീന്‍ ഒരു ദിവസം കഴിക്കുന്ന ആളുകള്‍ക്ക് 100 മില്ലിഗ്രാമില്‍ താഴെ കഴിക്കുകയോ ചെയ്യാത്തവരെ അപേക്ഷിച്ച്, പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകാനുള്ള സാധ്യത 40-48 ശതമാനം കുറവാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

Kerala
  •  2 days ago
No Image

സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്

uae
  •  2 days ago
No Image

"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

Kerala
  •  3 days ago
No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  3 days ago
No Image

ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ

International
  •  3 days ago
No Image

അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി

Cricket
  •  3 days ago
No Image

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്നു പരാതി   

Kerala
  •  3 days ago
No Image

അശ്രദ്ധമായി വാഹനമോടിച്ചു; ദുബൈയിൽ ഏഷ്യൻ പൗരൻ അറസ്റ്റിൽ, 50,000 ദിർഹം പിഴ

uae
  •  3 days ago
No Image

വെള്ളിയാഴ്ചകളിൽ വിദ്യാർത്ഥികൾ മതപരമായ ചടങ്ങുകൾക്കായി സ്കൂളിന് പുറത്തുപോകുന്നത് നിരോധിക്കും; വ്യാജ പ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി

Kerala
  •  3 days ago
No Image

നാളെ ഭാരത് ബന്ദ്: 10 ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം; തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

National
  •  3 days ago