ADVERTISEMENT
HOME
DETAILS

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

ADVERTISEMENT
  
September 24 2024 | 14:09 PM

India Unveils Driverless Metro Trains Under Make in India Initiative Capable of 95 kmh

ഡല്‍ഹി: രാജ്യത്ത് വീണ്ടും ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയില്‍ ആദ്യമായി 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ തയ്യാറാക്കുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ തലസ്ഥാന നഗരമായ ഡല്‍ഹിയിലായിരിക്കും സര്‍വീസ് നടത്തുക. ആദ്യ സെറ്റ് ട്രെയിനുകള്‍ ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ നിന്നാണ് എത്തുക. ഇന്ന് ഡല്‍ഹി മെട്രോ കുടുംബത്തിന് ചരിത്രപരമായ ദിവസമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) മാനേജിംഗ് ഡയറക്ടര്‍ വികാസ് കുമാര്‍ പറഞ്ഞു. 

ഡ്രൈവറില്ലാ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 95 കിലോ മീറ്റര്‍ വരെ സുരക്ഷിതമായ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. 85 കിലോ മീറ്റര്‍ വരെ പ്രവര്‍ത്തന വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ട്രെയിന്‍ സെറ്റുകളുടെ രൂപകല്‍പ്പന. ഡല്‍ഹി മെട്രോയുടെ മൂന്ന് ലൈനുകളില്‍ രണ്ട് എക്സ്റ്റന്‍ഷനുകളും പുതിയ ഗോള്‍ഡ് ലൈന്‍ 10 ലും 64.67 കിലോ മീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ സഞ്ചരിക്കുമെന്ന് ഡിഎംആര്‍സി എംഡി വികാസ് കുമാര്‍ വ്യക്തമാക്കി. 2022 നവംബറിലാണ് 52 ട്രെയിന്‍ സെറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. 312 ദശലക്ഷം യൂറോയാണ് പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. ഡല്‍ഹി മെട്രോയുടെ ഫേസ് 4 വിപുലീകരണത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ട്രെയിനുകള്‍ എത്തുന്നത്.

 India introduces driverless metro trains, reaching speeds of 95 km/h, as part of the 'Make in India' initiative, enhancing urban mobility and showcasing indigenous technological advancements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  3 days ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  3 days ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  3 days ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  3 days ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  3 days ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  3 days ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  3 days ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  3 days ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  3 days ago