ഇനി സ്പാം കോളുകളും മെസേജുകളും വന്നാല്‍ ഉടന്‍ അലര്‍ട്ട്; പുതിയ ഫീച്ചറുമായി എയര്‍ടെല്‍
സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എത്ര തന്നെ സൂക്ഷിച്ചാലും പലപ്പോഴും തട്ടിപ്പിനിരയാകുന്ന സാഹചര്യമുണ്ടാകാറുണ്ട്. അവയ്‌ക്കൊരു പരിഹാരമെന്നോണം പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാനൊരുങ്ങുകയാണ് എയര്‍ടെല്‍.
സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നെറ്റ്‌വര്‍ക്കാണ് അവതരിപ്പിക്കുക. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തനം ആരംഭിക്കും. ഇത് സ്പാം കോളുകളെയും സന്ദേശങ്ങളെയും കുറിച്ച് ഉപയോക്താക്കളെ അറിയിക്കുമെന്നും ഗോപാല്‍ വിറ്റല്‍ അറിയിച്ചു.
'നിരവധി സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സ്പാമര്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ എഐ അധിഷ്ഠിത സ്പാം ഡിറ്റക്ഷന്‍ സൊല്യൂഷന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് കോളുകള്‍ 2 മില്ലിസെക്കന്‍ഡില്‍ വിശകലനം ചെയ്യുകയും ഉപയോക്താക്കളെ അലര്‍ട്ട് ചെയ്യുകയും ചെയ്യും' ഗോപാല്‍ വിറ്റല്‍ പറഞ്ഞു. എല്ലാ എയര്‍ടെല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സേവനം സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യ സ്വയം കോളിനെ തടയില്ല. എന്നാല്‍ കോളുകള്‍ തടയുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നവിധം അലര്‍ട്ടുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
spam call alert on airtel-new feature
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."