HOME
DETAILS

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

  
Anjanajp
September 28 2024 | 07:09 AM

adgp-mr-ajith-kumar-who-has-rss-links-must-be-replaced-cpi-takes-a-tough-stand

കോട്ടയം : സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി കടുത്ത നിലപാടുമായി സി.പി.ഐ. ആര്‍ എസ് എസ് ബന്ധമുളള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവര്‍ത്തിച്ചു.  'ആര്‍.എസ്.എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍.ഡി.എഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എ.ഡി.ജി.പി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആര്‍.എസ്.എസ് ബന്ധം പാടില്ല'. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.  കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സി.പി.എം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തെയും സി.പി.ഐ വിമര്‍ശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിര്‍ക്കേണ്ടത് ആശയങ്ങള്‍ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. 

എ.ഡി.ജി.പിയെ മാറ്റണമെന്നത് ബിനോയ് വിശ്വത്തിന്റെ നിലപാടാണെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണത്തെ അദ്ദേഹം തള്ളുകയും ചെയ്തു. താന്‍ പറഞ്ഞത് സി.പി.ഐയുടെ നിലപാടാണെന്നും അതില്‍ മാറ്റമൊന്നും ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്; ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും ഉത്തരവ് ലഭിച്ചു

Kerala
  •  6 days ago
No Image

ഷാർജ: ഗതാ​ഗത പിഴകളുണ്ടോ? ഇപ്പോൾ അടച്ചാൽ 35 ശതമാനം വരെ കിഴിവ് ലഭിക്കും

uae
  •  6 days ago
No Image

നിപ; വയനാട് ജില്ലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ

Kerala
  •  6 days ago
No Image

ഹേമചന്ദ്രൻ കൊലപാതകം: മുഖ്യപ്രതി നൗഷാദ് ബെംഗളൂരുവിൽ പിടിയിൽ

Kerala
  •  6 days ago
No Image

 ആര്യനാട് കരമനയാറ്റില്‍ അണിയിലക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

മുംബൈയും ചെന്നൈയും ഇനി ആർസിബിക്ക് പിന്നിൽ; ചാമ്പ്യന്മാർ വീണ്ടും തിളങ്ങുന്നു

Cricket
  •  6 days ago
No Image

പത്തനംതിട്ട പാറമട അപകടം; അപകടത്തില്‍ പെട്ട ബീഹാര്‍ സ്വദേശിയുടെ തിരച്ചില്‍ പുനരാരംഭിക്കാനായില്ല

Kerala
  •  6 days ago
No Image

ഇന്ത്യൻ ഇതിഹാസ താരത്തിന്റെ മക്കൾ ക്രിക്കറ്റിലേക്ക്; ഇനി വലിയ കളികൾ മാത്രം!

Cricket
  •  6 days ago
No Image

തിരുവനന്തപുരം നെയ്യാറ്റിൻകര സബ് ജയിലിൽ പ്രതി മരിച്ച നിലയിൽ

Kerala
  •  6 days ago
No Image

വനം വകുപ്പിന്റെ വെബ് പോര്‍ട്ടല്‍ റെഡി; ഇനി വീട്ടിലിരുന്ന് ഇക്കോടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

Kerala
  •  6 days ago