HOME
DETAILS

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

  
Web Desk
October 01, 2024 | 7:49 AM

pv-anvar-released-complaint-against-p-sasi-chief-minister-political-secretary

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് താന്‍ കൈമാറിയ പരാതി പുറത്ത് വിട്ട് പി.വി.അന്‍വര്‍ എം.എല്‍.എ. സ്വര്‍ണക്കടത്തില്‍ പങ്കുപറ്റുന്നു, മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളായി എത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങിവെച്ച് അവരോട് പിന്നീട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. 

ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ സി.പി.എം സംസ്ഥാന സമിതി അംഗം അനില്‍ കുമാര്‍, പാര്‍ട്ടി സെക്രട്ടറിക്കുള്ള പരാതിയില്‍ ശശിക്കെതിരെ ഒന്നും ഉന്നയിച്ചില്ലെന്ന പ്രസ്താവന തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് ഇത് പുറത്തുവിടേണ്ടിവന്നതെന്നും വ്യക്തമാക്കിക്കൊണ്ടാണ് പരാതി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു.

സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് ശശി പറ്റുന്നു, കച്ചവടക്കാര്‍ക്കിടയിലെ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെട്ട് ശശി ലക്ഷങ്ങള്‍ കൈപ്പറ്റി, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു, രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ തനിക്കെതിരായ കേസിന് പിന്നിലും ശശി, സോളാര്‍ കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ട്. - എന്നിവയെല്ലാം പരാതിയില്‍ ആരോപിക്കുന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ വാങ്ങി ശൃംഗാര ഭാവത്തില്‍ ഇടപെടുന്നുവെന്നും പരാതിയില്‍ പറയുന്നു. കേസന്വേഷണം എങ്ങനെ പോകുന്നു എന്ന് പ്രത്യേക താത്പര്യത്തോടെ പി ശശി അവരോട് അന്വേഷിച്ചിരുന്നു. പരാതിക്കാരായ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതോടെ അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ പലരും എടുക്കാതെ ആയി. പി ശശിയെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള നാണക്കേട് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമുണ്ടാകുമെന്നും പി വി അന്‍വര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  2 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  2 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  2 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  2 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  2 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  2 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  2 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  2 days ago