HOME
DETAILS
MAL
പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം
February 22, 2026 | 12:21 PM
കൊച്ചി: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. മുനമ്പം സ്വദേശി അന്റോൺ ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ യുവാവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരിക്കുന്നു. ഉടനെ തന്നെ അന്റോണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. രാവിലെ പള്ളയിൽ പോയി തിരിച്ചെത്തിയ ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം എന്താണെന്ന് അറിയാൻ സാധിക്കൂ. ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങിയതാണോ മരണ കാരണമെന്നതും സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."