HOME
DETAILS

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

  
October 05, 2024 | 4:04 PM

RTA has lifted the ban on e-scooters in Dubai Metro

ദുബൈ: ദുബൈ മെട്രോയിലും ട്രാമിലും ഇസ്കൂട്ടറുകൾ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ആർ.ടി.എ പിൻവലിച്ചു. കർശന മാനദണ്ഡങ്ങൾ പാലിച്ച് ഇസ്കൂട്ടറുകൾ കൊണ്ടുപോകാമെന്ന് ആ.ടി.എ അധികൃതർ അറിയിച്ചു. സീറ്റില്ലാത്തതും മടക്കി കൈയിൽ കൊണ്ടു പോകാവുന്നതുമായ ഇസ്കൂട്ടറുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.

ഇവ 120/70/40 സെന്റി മീറ്റർ വലിപ്പത്തിലുള്ളതോ 20 കിലോയിൽ കൂടുതൽ ഭാരമുള്ളതോ ആവാൻ പാടില്ല.ദുബൈ മെട്രോയിലും ട്രാമിലും ഇസ്കൂട്ടറുകൾ കൊണ്ടുപോകാനുള്ള പ്രധാന നിബന്ധനകൾ ഇവയാണ്. 1 മെട്രോയിലോ ട്രാം പരിസരത്തോ ഇസ്കൂട്ടർ ചാർജ് ചെയ്യാൻ പാടില്ല. ഇവിടങ്ങളിൽ പ്രവേശിക്കുമ്പോൾ പവർ ഓഫ് ചെയ്യണം. കേടായ ബാറ്ററികളോ, ഇരട്ട ബാറ്ററികളോ ഇല്ലെന്ന് ഉറപ്പു വരുത്തണം.പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നില്ലെന്നും ബാറ്ററികൾ അന്തർദേശിയ നിലവാരം പുലർത്തുന്നതാണെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.

സ്റ്റേഷനുകളിലോ നടപ്പാതകളിലോ ഇ-സ്കൂട്ടർ ഓടിക്കരുത്. നനഞ്ഞതോ വൃത്തിഹീനമോ ആയിരിക്കരുത്. സ്റ്റേഷനിലേക്കോ ട്രാമിലേക്കോ പ്രവേശിക്കുമ്പോൾ ഇസ്കൂട്ടർ മടക്കിവെക്കണം. യാത്രക്കാർക്ക് തടസ്സമുണ്ടാക്കാൻ പാടില്ല. അപകടകരമായ രീതിയിൽ നീണ്ട് നിൽക്കുന്ന ഭാഗങ്ങൾ സുരക്ഷിത മായി മറയ്ക്കണം.ഇ-സ്കൂട്ടറുമായി പോകുമ്പോൾ എപ്പോഴും ശ്രദ്ധ പുലർത്തണം,ഇത്തരം വാഹനങ്ങൾ സുരക്ഷിതമായി കൊണ്ടുപോകുക എന്നത് യാത്രക്കാരുടെ മാത്രം ഉത്തരവാദിത്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  a month ago
No Image

സാങ്കേതിക തകരാർ: എയർ ഇന്ത്യ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം മംഗോളിയയിൽ അടിയന്തരമായി ഇറക്കി

International
  •  a month ago
No Image

വിഴിഞ്ഞത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിൽ എം.പിക്ക് എതിരായ പൊലിസ് നടപടി; റിപ്പോർട്ട് തേടി ലോക്‌സഭ സെക്രട്ടറിയേറ്റ്

Kerala
  •  a month ago
No Image

സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ

Saudi-arabia
  •  a month ago
No Image

ലോക സാമൂഹിക വികസന ഉച്ചകോടി: ചില പ്രദേശങ്ങളിൽ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും വിലക്കേർപ്പെടുത്തി ഖത്തർ

qatar
  •  a month ago
No Image

കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാര; ഹോട്ടലിന് 50000 രൂപ, സൊമാറ്റോയ്ക്ക് 25000 രൂപ പിഴ

Kerala
  •  a month ago
No Image

അപ്പോൾ മാത്രമാണ് റൊണാൾഡോ സന്തോഷത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയെന്ന് നാനി

Football
  •  a month ago
No Image

ചെറിയ യാത്ര, കുറഞ്ഞ ചിലവ്: 2025ൽ യുഎഇ നിവാസികൾ ഏറ്റവുമധികം സഞ്ചരിച്ച രാജ്യങ്ങൾ അറിയാം

uae
  •  a month ago
No Image

വിദ്യാർഥി കൺസെഷൻ ഓൺലൈനാകുന്നു; സ്വകാര്യ ബസുകളിലെ തർക്കങ്ങൾക്ക് പരിഹാരം

Kerala
  •  a month ago