HOME
DETAILS

ഭോപ്പാലില്‍ വന്‍ ലഹരിവേട്ട; 1800 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി, രണ്ട് പേര്‍ അറസ്റ്റില്‍

  
October 06, 2024 | 11:11 AM

gujarat-ats-ncb-bust-1814-crore-drug-racket

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ഫാക്ടറിയില്‍ നിന്ന് 1800 കോടി വിലമതിക്കുന്ന മയക്കുമരുന്നു പിടിച്ചെടുത്തു. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭോപ്പാലിനടുത്തുള്ള ബഗ്രോഡ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ലഹരിമരുന്നുകളും അസംസ്‌കൃത വസ്തുക്കളും കണ്ടെത്തിയത്. 

2,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു ഷെഡിനുള്ളിലാണ് മയക്കുമരുന്ന് നിര്‍മാണം നടന്നുകൊണ്ടിരുന്നത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ ഗുജറാത്ത് ഭീകര വിരുദ്ധ സേനക്കും ഡല്‍ഹി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്കും അഭിനന്ദനങ്ങള്‍ എന്നുപറഞ്ഞുകൊണ്ട് ഗുജറാത്ത് മന്ത്രി ഹര്‍ഷ് സാംഘവിയാണ് എക്‌സിലൂടെ മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അമിത വേ​ഗതയിലെത്തിയ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്

Kerala
  •  12 days ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  12 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  12 days ago
No Image

യുഎഇയില്‍ ആശ്വാസമായി വാരാന്ത്യത്തില്‍ മഴയ്ക്കു സാധ്യത; താപനില കുറയും

uae
  •  12 days ago
No Image

ക്ഷേമപെൻഷൻ അർഹരിലേക്ക് മാത്രം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ

Kerala
  •  12 days ago
No Image

പി.എം ശ്രീ കരാർ; പിൻവാങ്ങാനുള്ള അധികാരം കേന്ദ്രത്തിന് മാത്രം

Kerala
  •  12 days ago
No Image

ഡെപ്യൂട്ടി സ്പീക്കറുടെ ശബ്ദവും ഇനി സഭയിലുയരും; ഷാനിമോളുടെ വാദത്തെ പിന്തുണച്ച് മുഖ്യമന്ത്രിയും സ്പീക്കറും

Kerala
  •  12 days ago
No Image

നെല്ല് സംഭരണം: കർഷകർക്ക് മുൻ സർക്കാർ നൽകാനുള്ളത് 702 കോടി

Kerala
  •  12 days ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ്; മലബാറിൽ അപേക്ഷകരിൽ പകുതിയോളം പുറത്ത്

Kerala
  •  12 days ago
No Image

എൽ.ഡി.എഫിന്റെ കാലതാമസം യു.ഡി.എഫ് ആവർത്തിക്കില്ല; ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; ഈ മാസത്തെ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  12 days ago