'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളി വിധിനിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയെന്ന് വിജയിയെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി. 0.005 മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്.
വിധി നിര്‍ണയത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ട് പരാതികളാണ് ലഭിച്ചത്. കുമരകം ടൗണ്‍ ബോട്ട് ക്ലബ് സ്റ്റാര്‍ട്ടിങ്ങില്‍ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി വ്യക്തമാക്കി. അതേസമയം വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതിയും അപ്പീല്‍ ജൂറി കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതി നിലനില്‍ക്കില്ലെന്നും അപ്പീല്‍ ജൂറി കമ്മിറ്റി അറിയിച്ചു.
ഫോട്ടോ ഫിനിഷിലാണ് കാരിച്ചാല്‍ വിയപുരം ചുണ്ടനെ മറികടന്നത്. വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ആദ്യമുയര്‍ന്നിരുന്നു. പിന്നീടാണ് ഫലനിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന് തര്‍ക്കം ഉണ്ടായത്.
Karichal Chundan Wins Nehru Trophy Boat Race
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."