HOME
DETAILS

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

  
Web Desk
October 08 2024 | 14:10 PM

Governors letter with warning to Chief Minister The letter also criticizes that something is being hidden

തിരുവനന്തപുരം: മലപ്പുറം പരാമർശ വിവാദത്തിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി കത്തയച്ചു. മുഖ്യമന്ത്രി എന്തോ ഒളിക്കുന്നു എന്ന് വിമർശനം ഉന്നയിക്കുന്ന കത്തിൽ രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട് മുഖ്യമന്ത്രിക്ക് . സാങ്കേതികത്വം പറഞ്ഞു ക്രിമിനൽ പ്രവർത്തനം മറച്ചു വെക്കാൻ ആകില്ലെന്നും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കത്തിൽ ഗവർണർ വ്യക്തമാക്കി. ഒപ്പം താൻ ചോദിച്ച കാര്യങ്ങൾ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റതായും കണക്കാക്കുമെന്നും ഗവർണർ കത്തിലൂടെ പറയുന്നു.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശ വിവാദം രാജ്ഭവനിലെത്തി വിശദീകരിക്കണമെന്നായിരുന്നു ഗവർണറുടെ അവശ്യപ്പെട്ടിരുന്നത്. നാല് മണിക്ക് രാജ്ഭവനിലെത്താൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദ്ദേശം നൽകിയിരുന്നു. സ്വർണ്ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നത് അടക്കം ദ ഹിന്ദുവിൽ വന്ന അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ നിർദേശം. ദേശവിരുദ്ധ പ്രവർത്തനം എന്താണെന്നും ദേശ വിരുദ്ധർ ആരാണെന്നും അറിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യമുന്നയിച്ചിരുന്നു. ഇതിനുള്ള വിശദീകരണം നൽകാതിരുന്നതിനെ തുടർന്നാണ് ഗവർണർ ഉദ്യോഗസ്ഥരെ വിളിപ്പിച്ചത്.  തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിക്കുന്നത് ഏത് ചട്ടപ്രകാരമെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഉദ്യോഗസ്ഥർ പോകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  4 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  5 days ago
No Image

'ബർഗർ കിങ്' വിവാദം; 30 വർഷമായി പ്രവർത്തിക്കുന്ന റസ്റ്റോറന്റിന്റെ പേരിന് താൽക്കാലിക വിലക്കേർപ്പെടുത്തി കോടതി

National
  •  5 days ago
No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്

Kerala
  •  5 days ago
No Image

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശന്‍; സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  5 days ago
No Image

ട്രോളി ബാഗില്‍ പണം കടത്തിയതിന് തെളിവില്ല; തുടരന്വേഷണം വേണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

ഗസ്സയിലെ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജിസിസി നേതാക്കള്‍

Kuwait
  •  5 days ago
No Image

സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, എന്നിവർക്ക് ഫസ്റ്റ് ക്ലാസ് ബഹിരാകാശ മെഡൽ സമ്മാനിച്ച് യുഎഇ ഭരണാധികാരി

latest
  •  5 days ago
No Image

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  5 days ago