HOME
DETAILS

'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ 

  
Web Desk
October 12, 2024 | 2:50 PM

Nicaragua Cuts Diplomatic Ties with Israel in Protest Against Genocide in Palestine


തെല്‍അവീവ്: ഫലസ്തീന് മേല്‍ തുടരുന്ന വംശഹത്യാ ഭീകരതയില്‍ പ്രതിഷേധിച്ച് ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ. ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നിക്കരാഗ്വ സര്‍ക്കാര്‍ ദേശീയ അസംബ്ലിയുടെ ഏകകണ്ഠമായ തീരുമാനത്തിന് ശേഷം ഇസ്‌റാഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചതായും അറിയിച്ചു. 

ഫാസിസ്റ്റ് വംശഹത്യാ രാഷ്ട്രമായ ഇസ്‌റാഈലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കാന്‍ പ്രസിഡന്റ് ഡാനിയല്‍ ഒട്ടാര്‍ഗ നിര്‍ദ്ദേശം നല്‍കിയതായി വൈസ് പ്രസിഡന്റും ഒട്ടാര്‍ഗയുടെ ഭാര്യയുമായ റൊസാരിയോ മുറില്ലോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഇസ്‌റാഈല്‍ ആക്രമണത്തില്‍ പ്രയാസമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയിലേക്ക് ശ്രദ്ധക്ഷണിക്കുന്നുവെന്ന് പറഞ്ഞ അവര്‍ പ്രാകൃതമായ ഇത്തരം ക്രൂരതകള്‍ നേരിടേണ്ടിവരുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അറിയിച്ചു. എപ്പോഴും ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും നിക്കരാഗ്വ സര്‍ക്കാര്‍ വ്യക്തമാക്കി.

ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈലിന്റെ വംശഹത്യയും അടിച്ചമര്‍ത്തല്‍ നയങ്ങളെയും അപലപിക്കുന്നു.  ലെബനാനെതിരായ ഇസ്‌റാഈല്‍ നടപടിയിലും സിറിയ, യെമന്‍, ഇറാന്‍ എന്നി രാജ്യങ്ങള്‍ക്കെതിരായ ഭീഷണികളിലും നിക്കരാഗ്വ ആശങ്ക പ്രകടിപ്പിച്ചു. ഇസ്‌റാഈലിന്റെ ഈ നീക്കം മേഖലയിലെ സമാധാനം തകര്‍ക്കുമെന്ന മുന്നറിയിപ്പും നിക്കരാഗ്വ നല്‍കി.

നിക്കരാഗ്വയുടെ നിലപാടിനെ ഫലസ്തീന്‍ സ്വാഗതം ചെയ്തു. ഫലസ്തീനും മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കെതിരെയും തുടരുന്ന ആക്രമണം തടയാനുള്ള നിക്കരാഗ്വയുടെ നീക്കത്തെ ഫലസ്തീന്‍ അഭിനന്ദിച്ചു. അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയില്‍ നിക്കരാഗ്വയുടെ വ്യക്തമായ നിലപാടും ഉത്തരവാദിത്തവുമാണ് തീരുമാനത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  4 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  4 days ago
No Image

ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

National
  •  4 days ago
No Image

യു.എ.ഇയിൽ ഖുതുബയും ജുമുഅ നമസ്കാരവും ഇനി ഉച്ച 12.45ന്

uae
  •  4 days ago
No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  4 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  4 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago