പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: മസ്ജിദുകളില്‍ കയറി ജയ്ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പള്ളിയില്‍ കയറി ജയ്ശ്രീറാം വിളിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തലല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
2023 സെപ്റ്റംബര്‍ 24നു രാത്രി 10.50ഓടെ രണ്ടംഗ സംഘം ദക്ഷിണ കന്നഡയിലെ പള്ളിയില്‍ അത്രിക്രമിച്ചു കടന്ന് ജയ്ശ്രീറാം വിളിച്ചുവെന്ന കേസിലെ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിലെ പരാതിക്കാരന്‍ പറയുന്നത്, സംഭവസ്ഥലത്ത് ഹിന്ദുമുസ്്‌ലിം വിഭാഗം സൗഹാര്‍ദമായി കഴിയുന്നു എന്നാണ്. അപ്പോള്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നത് എങ്ങനെയെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, പള്ളിക്കുള്ളില്‍ അതിക്രമിച്ചു കടന്ന പ്രതികള്‍, പള്ളിയിലെ പരിചാരകനെ ഭീഷണിപ്പെടുത്തിയതയായും ജയ്ശ്രീറാം എന്ന് ആക്രോശിച്ചതായുമാണ് പൊലിസ് കേസ്.
The Karnataka High Court has ruled that chanting "Jai Shri Ram" inside a mosque does not amount to hurting religious sentiments under IPC Section 295A.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."