HOME
DETAILS

കാനഡയുടെ നിയമനടപടി: ഇന്ത്യ സഹകരിക്കണമെന്ന് യു.എസും ബ്രിട്ടനും

  
October 17, 2024 | 5:05 AM

Canadas legal action US Britain urge India to cooperate

നിജ്ജാറിന്റെ കൊലപാതകക്കേസില്‍ കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം അങ്ങേയറ്റം വഷളായിരിക്കെ, കാനഡയുടെ നിയമനടപടികളുമായി ഇന്ത്യ സഹകരിക്കണമെന്ന നിലപാടില്‍ യു.എസും ബ്രിട്ടനും. കാനഡയുടെ ആരോപണം അതീവ ഗൗരവമുള്ളതാണെന്നും ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും യു.എസ് വിദേശകാര്യവകുപ്പ് വക്താവ് മാത്യു മില്ലര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്.

കാനഡയുമായും അവരുടെ അന്വേഷണവുമായും ഇന്ത്യ സഹകരിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട്. പക്ഷേ, ഇന്ത്യ മറ്റൊരു പാത തിരഞ്ഞെടുത്തതാണ് കാണുന്നത്. വിഷയത്തിന്റെ വ്യാപ്തി മനസിലാക്കി ഇരുരാജ്യങ്ങളുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും യു.എസ് വ്യക്തമാക്കി. അതേസമയം, വിവിധ മേഖലകളില്‍ യു.എസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

നിജ്ജാര്‍ വിഷയത്തില്‍ മുമ്പും സമാന നിലപാടാണ് യു.എസ് സ്വീകരിച്ചത്. മറ്റൊരു ഖലിസ്ഥാന്‍ നേതാവ് പന്നുവിനെതിരേ അമേരിക്കയില്‍ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കഴിഞ്ഞമാസം യു.എസ് കോടതി സമൻസ് പുറപ്പെടുവിച്ചിരുന്നു.

കാനഡയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും അവിടെ നടക്കുന്ന അന്വേഷണവുമായി സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ബ്രിട്ടൻ അറിയിച്ചു. ഓരോ രാജ്യത്തിന്റെയും പരമാധികാരമാണ് വലുതെന്നും അതു കണക്കിലെടുത്ത് കാനഡയുടെ അന്വേഷണത്തോട് സഹകരിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും യു.കെ ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡവലപ്‌മെന്റ് ഓഫിസ് (എഫ്.സി.ഡി.ഒ) മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ് സ്റ്റാമറുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഫോണില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ബ്രിട്ടൻ നിലപാട് വ്യക്തമാക്കിയത്.

 

ഖലിസ്ഥാന്‍ വിരുദ്ധ നീക്കങ്ങള്‍ അമിത് ഷായുടെ അനുമതിയോടെ: കാനഡ

വാഷിങ്ടണ്‍: കാനഡയില്‍ നടക്കുന്ന സിഖ് സംഘടനകള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നിലെല്ലാം ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ആണെന്ന് കനേഡിയന്‍ അധികൃതരെ ഉദ്ധരിച്ച് യു.എസ് ആസ്ഥാനമായ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 
നിജ്ജാറിനെ കൊലപ്പെടുത്തിയത് അമിത് ഷായുടെ അറിവോടെയും അംഗീകാരത്തോടെയുമാണെന്നും ഇതുകൂടാതെ സിഖ് സംഘടനകളുടെ നേതാക്കളെ വധിക്കാന്‍ ആസൂത്രണം നടക്കുന്നതായും കുപ്രസിദ്ധ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെയാണ് കൃത്യം നിര്‍വഹിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നതെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ അടക്കം ആറു നയതന്ത്രജ്ഞരെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍. നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  10 days ago
No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  10 days ago
No Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 45ഓളം പേര്‍ ആശുപത്രിയില്‍ 

Kerala
  •  10 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് പുതിയ യാത്രാ പ്രതിസന്ധി; പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് കിട്ടാതെ നെട്ടോട്ടം

uae
  •  10 days ago
No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  10 days ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  10 days ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  10 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യം; കനൽപ്പാതയിൽ ഫുട്ബോൾ ലോകം!

Football
  •  10 days ago
No Image

നാഗാലാൻഡിൽ ഐഇഡി സ്ഫോടനം: അസം റൈഫിൾസ് ജവാന് വീരമൃത്യു; നാല് സൈനികർക്ക് പരുക്ക്

National
  •  10 days ago
No Image

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം

Kerala
  •  10 days ago