HOME
DETAILS

സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

  
backup
August 31 2016 | 21:08 PM

%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf


കണ്ണൂര്‍: ജില്ലയിലെ മൂന്ന് മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. വിദ്യാഭ്യാസ നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രമായ ഇടപെടലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രഖ്യാപനം അധ്യാപക ദിനമായ അഞ്ചിനു ഉച്ചയ്ക്കു രണ്ടിനു ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. മൂന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലാണ് പദ്ധതി ആദ്യം ആരംഭിക്കുക. മാതൃഭാഷ, ഗണിതം, ഇംഗ്ലിഷ് വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പിക്കാന്‍ പ്രത്യേക കോച്ചിങ്ങ് പദ്ധതിയില്‍ ഉണ്ടാകും. എട്ടാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും. 8,9 ക്ലാസുകളില്‍ മാതൃഭാഷ, ഗണിതം, ഭൂമിശാസ്ത്രം, ഇംഗ്ലിഷ് പഠനം മെച്ചപ്പെടുത്താന്‍ പ്രത്യേക പരിപാടികള്‍ ഉണ്ടാകും. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളുടെയും പഠന നിലവാരം ഉയര്‍ത്തും. ഇതിനായി ഓരോ സ്‌കൂളിനും പ്രത്യേകം മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. ഓരോ സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തന്നെയായിരിക്കും മാസ്റ്റര്‍പ്ലാന്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയാറാക്കുക. ജില്ലയില്‍ തെരഞ്ഞെടുത്ത 25 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമാക്കും. ഓരോ ഡിവിഷനിലെയും ഒരു സ്‌കൂള്‍ ഇതിനായി തെരഞ്ഞെടുക്കും. ഡിവിഷനംഗം ചെയര്‍മാനായി സ്‌കൂള്‍ വികസന സമിതി ഉണ്ടാക്കും. പൂര്‍വ വിദ്യാര്‍ഥികളെയും നാട്ടുകാരെയും ഏകോപിപ്പിച്ച് സ്‌കൂള്‍ വികസന നിധിയും സ്വരൂപിക്കും. സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതോടൊപ്പം കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമിട്ടുള്ള കായിക പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമാക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെ പരിപാടിയില്‍ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.വി സുമേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, കെ ശോഭ, ടി.ടി റംല, സെക്രട്ടറി എം.കെ ശ്രീജിത്ത് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒക്ടോബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഈ ആഴ്ച ലഭിക്കും

Kerala
  •  2 months ago
No Image

അബ്ദുറഹീം മോചനം; മോചന ഉത്തരവുണ്ടായില്ല; കേസ് ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ

Kerala
  •  2 months ago
No Image

നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്; ഭീഷണി സന്ദേശവുമായി ഖലിസ്താന്‍ നേതാവ്

National
  •  2 months ago
No Image

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്

Kerala
  •  2 months ago
No Image

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ സമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി; കേന്ദ്രത്തിന് നോട്ടിസ് അയച്ചു

National
  •  2 months ago
No Image

'പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച നിലയില്‍

Kerala
  •  2 months ago
No Image

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജിയില്‍ വാദം 24 ന്

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago