' ആദർശം അമാനത്താണ് ' കാമ്പയിൻ വിളംബരമായി എസ്.കെ എസ് എസ്.എഫ് നേതൃസംഗമം
കോഴിക്കോട്:' ആദർശം അമാനതാണ് ' എന്ന പ്രമേയത്തിൽ എസ്.കെ എസ് എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി നടന്ന നേതൃസംഗമം പ്രൗഢമായി. വഹാബി മത യുക്തിവാദത്തിനെതിരെയും ലിബറൽ ചിന്താഗതിക്കെതിരെയും വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ക്യാമ്പയിൻ പരിപാടികൾക്ക് സംഗമത്തിൽ അന്ത്യമരൂപം നൽകി.
രാവിലെ നടന്ന ' നിലപാട് ' സെഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി ഉദ്ഘാടനം ചെയ്തു.
ബശീർ അസ്അദി നമ്പ്രം അധ്യക്ഷനായി.അൻവർ സ്വാദിഖ് ഫൈസി താനൂർ വിഷയാവതരണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അശ്റഫ് കുറ്റിക്കടവ് ചർച്ച നിയന്ത്രിച്ചു.അനീസ് ഫൈസി മാവണ്ടിയൂർ സ്വാഗതവും സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ നന്ദിയും പറഞ്ഞു. ' കർമ്മരംഗം ' സെഷനിൽ ഉപസമിതികൾ കർമ്മപദ്ധതികൾ അവതരിപ്പിച്ചു.ആശിഖ് കുഴിപ്പുറം അധ്യക്ഷനായി.ഡോ.അബ്ദുൽ ഖയ്യൂം കടമ്പോട് മോഡറേറ്ററായി.അലി മാസ്റ്റർ വാണിമേൽ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്,സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി,അസ്‌ലം ഫൈസി ബാംഗ്ലൂർ,
ശമീർ ഫൈസി ഒടമല, മൊയ്തീൻകുട്ടി യമാനി പന്തിപ്പൊയിൽ, അശ്കറലി മാസ്റ്റർ കരിമ്പ,ജലീൽ മാസ്റ്റർ പട്ടർകുളം, അലി അക്ബർ മുക്കം, ശാഫി മാസ്റ്റർ ആട്ടീരി, ഫാറൂഖ് ഫൈസി മണിമൂളി, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, ഫാറൂഖ് ദാരിമി കൊല്ലംപാടി, സത്താർ ദാരിമി തിരുവത്ര, നസീർ മൂര്യാട് സെക്ഷനുകൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."