HOME
DETAILS

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

  
Web Desk
October 22, 2024 | 9:59 AM

 Bomb Threats Target CRPF Schools in Delhi Following Rohini Explosion Heightened Security Measures Enforced

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളിലെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി. വിമാനങ്ങള്‍ക്ക് നിരന്തരം ബോംബ് ഭീഷണികള്‍ ലഭിക്കുന്നതിന് പിന്നാലെയാണിത്. ഭീഷണിക്ക് പിന്നാലെ സ്‌കൂളുകളില്‍ സുരക്ഷാ പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങളെത്തിയത്.

ഡല്‍ഹിയില്‍ രോഹിണിയിലെയും ദ്വാരകയിലെയും സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്ക് നേരെയായിരുന്നു ഭീഷണി സന്ദേശം. ഇന്നലെ  രാത്രിയാണ് ഇമെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളുകള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സ്‌കൂളുകളുടെ പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി രോഹിണിയിലെ സി.ആര്‍.പി.എഫ് സ്‌കൂളിന് സമീപം ഞായറാഴ്ച രാവിലെ ശക്തമായ സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപാട് സംഭവിച്ചിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. 


സ്‌ഫോടനം എന്‍.ഐ.എയും സി.ആര്‍.പി.എഫും എന്‍.എസ്.ജിയും അന്വേഷിക്കുകയാണ്. ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമില്‍ ഖലിസ്ഥാന്‍ സംഘടനയുടെ പേരില്‍ പോസ്റ്റ് പ്രചരിച്ചിരുന്നു.

ഒക്ടോബര്‍ 14ന് ശേഷം നൂറിലേറെ ബോംബ് ഭീഷണികളാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്കുണ്ടായത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago