HOME
DETAILS

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

  
Web Desk
October 23, 2024 | 3:36 PM

Heavy rains in Kollam and Idukki Indentured laborer dies in mountain floods yellow alert in 10 districts

തിരുവനന്തപുരം: കേരളത്തിലെ മലയോര മേഖലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തെക്കൻ- മധ്യ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും 10 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിതുര -ബോണക്കാട് മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇന്ന് വൈകിട്ട് ആരംഭിച്ച ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. നാളെ രാവിലെ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിൽ തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കിൽ അകപ്പെട്ട് മരിച്ചു. ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിലെ മലവെള്ളപ്പാച്ചിലിൽ  അകപ്പെട്ടത്. ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഭാര്യ ഓമനയുടെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ പെട്ട രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. ശക്തമായ മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയർന്നത്താണ് ദാരുണമായ സംഭവത്തിനിടയാക്കിയത്. കോട്ടപ്പാറ ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് സംശയം. ഇന്നു വൈകീട്ടാണ് സംഭവം നടന്നത്. 

കൊല്ലത്തിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകൾ നീണ്ടു നിന്ന മഴ പെയ്തത്. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറിയിരുന്നു.  ഇടപ്പാളയം അരുണോദയം കോളനിയിൽ തോട് കരകവിഞ്ഞോഴുകി. മലയോര മേഖലയിലെ അപകട സാധ്യത മുന്നറിയിപ്പുള്ള സ്ഥലങ്ങളിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Heavy rains have hit Kollam and Idukki, causing mountain floods that claimed the life of an indentured laborer. A yellow alert has been issued in 10 districts as authorities brace for more rain and potential flooding in the affected areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുണിക്കടയില്‍ കയറി ഭര്‍ത്താവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍ 

National
  •  a day ago
No Image

റോഡിൽ ഷോ കാണിച്ചാൽ വാഹനം പിടിച്ചെടുത്ത് നശിപ്പിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലിസ്

Kuwait
  •  a day ago
No Image

തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടം; മരണപ്പെട്ടത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ

National
  •  a day ago
No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  a day ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  a day ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  a day ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  a day ago
No Image

From Desert Alliances to Global Ambitions: The Past, Present and Future of the GCC

uae
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

യുഎഇയിലെ ചില സ്കൂളുകൾക്ക് ശൈത്യകാല അവധിയിൽ കുറവ്; കാരണം ഇത്

uae
  •  a day ago