HOME
DETAILS

പുതിയ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

  
Web Desk
October 29, 2024 | 1:56 PM

Sharjahs new paid parking schedule has been announced

ഷാര്‍ജ: ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ചു. എമിറേറ്റിലെ ചില ഭാഗങ്ങളില്‍ പാര്‍ക്കിങ്ങിന് പണം ഈടാക്കുന്നത് അര്‍ധരാത്രി പന്ത്രണ്ട് മണിവരെ വരെ നീട്ടി. ആഴ്ചയില്‍ 7 ദിവസവും പാര്‍ക്കിങ്ങിന് പണം നല്‍കേണ്ടിയിരുന്ന ബ്ലൂ സോണ്‍ മേഖലകളിലാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വരും. പാര്‍ക്കിങ് സ്ലോട്ടുകള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ അര്‍ധരാത്രി വരെ പണം നല്‍കണം. വാരാന്ത്യ അവധി ദിവസങ്ങളിലും, പൊതു അവധി ദിവസങ്ങളിലും പാര്‍ക്കിങ് ഫീസ് ബാധകമായ മേഖലകളിലാണ് പേ പാര്‍ക്കിങ് സമയം നീട്ടിയിട്ടുള്ളത്. മുന്‍പ് ഇത് രാത്രി 10 മണി വരെ ആയിരുന്നു.

ആഴ്ചയില്‍ എല്ലാ ദിവസവും പൊതു അവധി ദിവസങ്ങളിലും 16 മണിക്കൂര്‍ പെയ്ഡ് പാര്‍ക്കിങ്ങുള്ള സോണുകള്‍ പ്രവര്‍ത്തിക്കും. തിരക്കേറിയ ഈ മേഖലകളില്‍ പാര്‍ക്കിങ് ലഭ്യത വര്‍ധിപ്പിക്കുന്നതിനായാണ് നടപടിയെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Sharjah's new paid parking schedule has been announced.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  9 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  9 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  9 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  10 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  10 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  10 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  10 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  10 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  10 days ago