HOME
DETAILS

പുതിയ ഉത്തരവിറക്കി സർക്കാർ; സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കും

  
എൻ.സി ഷെരീഫ്
November 03, 2024 | 3:40 AM

The government issued a new order School buildings will get fit

മഞ്ചേരി: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് അനുവദിക്കാൻ ഇളവ് അനുവദിച്ച് സർക്കാർ. ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ പുതിയ ഉത്തരവിറക്കി. ഇതോടെ  നൂറുകണക്കിന് സർക്കാർ, എയ്‌ഡഡ്‌ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള തടസം നീങ്ങും. 

സ്കൂൾ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം തദ്ദേശ സ്ഥാപനങ്ങളുടെ അസസ്മെന്റ് രജിസ്റ്ററുകളിൽ ചേർക്കാത്തതായിരുന്നു ഫിറ്റ്നസ് നൽകുന്നതിൽ തടസ്സം നേരിടാൻ കാരണം. ഇതിനെതിരെ എയ്‌ഡഡ്‌ സ്കൂൾ മാനേജർമാരും കെ.പി.എസ്.എം.എയും സർക്കാറിനെ സമീപിച്ചിരുന്നു. നൂറുകണക്കിന് പരാതികൾ ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് മൂന്ന് മേഖലകളാക്കി തിരിച്ച് പ്രത്യേക അദാലത്ത് നടത്തിയിരുന്നു. 

തുടർന്നാണ് സർക്കാർ പരിഹാര നടപടികൾ നിർദേശിച്ച് ഉത്തരവിറക്കിയത്. സ്കൂൾ കെട്ടിടങ്ങളുടെ ശരിയായ വിസ്തീർണം അസസ്മെന്റ് രജിസ്റ്ററുകളിൽ ചേർക്കാനാണ് പുതിയ നിർദേശം. ഡേറ്റാബേസിൽ ചേർക്കുന്നതിന് എയ്‌ഡഡ്‌ സ്കൂളുകളുടെ മാനേജർമാർ അപേക്ഷ നൽകണം. സർക്കാർ സ്കൂളുകളിലെ പ്രിൻസിപ്പലോ പ്രഥമാധ്യാപകനോ സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്‌മൂലവും പ്ലാനും മൂന്ന് മാസത്തിനകം സമർപ്പിക്കണം.

സ്കൂൾ കെട്ടിടം നേരത്തേ നിർമിച്ചതാണെന്ന് തെളിയിക്കാൻ രേഖകൾ ഹാജരാക്കണം. ഇത് പരിശോധിച്ച് സെക്രട്ടറിമാർ സഞ്ചയ ഡേറ്റാബേസിൽ ഉൾപ്പെടുത്തണം. ഇത് സംബന്ധിച്ച സർക്കുലർ തദ്ദേശ സ്ഥാപന അധികൃതർക്ക് കൈമാറി. മുൻ വർഷങ്ങളിൽ ലഭിച്ച ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ സ്കൂൾ അധികൃതർ ഹാജരാക്കണം.

കെട്ടിട നിർമാണ ചട്ടം പാസാക്കുന്നതിന് മുൻപ് നിർമിച്ച കെട്ടിടമാണെന്ന് തെളിയിക്കാൻ നിർമാണസമയത്ത് അടച്ച സൂപ്പർവിഷൻ ചാർജ് രേഖകളോ, മറ്റേതെങ്കിലും രേഖകളോ, കെട്ടിടത്തിന്റെ ഫോട്ടോകളോ സമർപ്പിക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഹാജരാക്കുന്ന രേഖകൾ പരിശോധിച്ചശേഷമാകും ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കുക. 

കെട്ടിട നിർമാണത്തിൻ്റെ കാലപഴക്കവും ചട്ടങ്ങൾ ബാധകമാണോ എന്നും പരിശോധിക്കും. ചട്ടങ്ങൾ ബാധകമാകുന്നതിനുമുൻപ് നിർമിച്ച കെട്ടിടങ്ങൾക്ക് ക്രമവൽക്കരണഫീസ് ഈടാക്കരുതെന്നും നിർദേശമുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ ഉൾപ്പെടാതെ വരുന്ന അനുബന്ധ കെട്ടിടങ്ങളായ സ്റ്റേജ്, കഞ്ഞിപ്പുര, ശൗചാലയം മുതലായവയുടെ വിസ്തീർണവും പരിശോധിച്ച് സഞ്ചയ ഡേറ്റാബേസിൽ ഉൾക്കൊള്ളിക്കും. കെട്ടിടങ്ങളുടെ കാർപെറ്റ് ഏരിയ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് സംബന്ധിച്ച പരിശോധന നടത്തി എൻജിനീയറിങ് വിഭാഗം റിപ്പോർട്ട് സമർപ്പിക്കണം.

ഉദ്യോഗസ്ഥ വീഴ്ച

പൊതുമരാമത്ത് വകുപ്പായിരുന്നു ആദ്യം കെട്ടിടങ്ങൾക്ക് ഫിറ്റിനസ് നൽകിയിരുന്നത്. പിന്നീട് തദ്ദേശ സ്ഥാപനങ്ങൾക്കായി ഈ അധികാരം. വസ്തു നികുതി പുനക്രമീകരിച്ചപ്പോൾ കെട്ടിടങ്ങളുടെ വിസ്തീർണം അളന്നു തിട്ടപ്പെടുത്തി അസസ്മെന്റ് രജിസ്റ്ററുകളിൽ ചേർക്കണമെന്ന നിർദേശം ഉണ്ടായിരുന്നു.

എന്നാൽ വിദ്യാലയങ്ങളുടെ വിസ്തീർണം രജിസ്റ്ററിൽ ചേർത്തില്ല. ഇതോടെ തദ്ദേശ സ്ഥാപനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന സ്കൂൾ കെട്ടിടങ്ങളുടെ അളവുകൾ രേഖയിൽ ഉണ്ടായില്ല. ഉദ്യോഗസ്ഥരുടെ ഈ വീഴ്ചയാണ് വിനയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  a minute ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  2 minutes ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  4 minutes ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  9 minutes ago
No Image

ദേശീയപാത അതോറിറ്റി പത്തുവർഷം കടമെടുത്തത് 3.74 ലക്ഷം കോടി; മസാലബോണ്ടുവഴി 3000 കോടി

Kerala
  •  17 minutes ago
No Image

ദാമ്പത്യ തകർച്ച; സംസ്ഥാനത്ത് പ്രതിമാസം 2500ലധികം വിവാഹമോചനക്കേസുകൾ

Kerala
  •  22 minutes ago
No Image

പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ചത് 118 പേര്‍; നഷ്ടപരിഹാരമില്ലാതെ ഇരകള്‍

Kerala
  •  25 minutes ago
No Image

ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി;  ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്

National
  •  27 minutes ago
No Image

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

Kerala
  •  36 minutes ago
No Image

വീണ്ടും യുടേണ്‍ ശീലം; സജി ചെറിയാന്റെ പട്ടികയിലെ അവസാനത്തേത് വര്‍ഗീയപ്രസംഗം

Kerala
  •  41 minutes ago